സർക്കാരിന്റെ എല്ലാ പ്രൊജെക്ടുകളും IT മിഷനും സി-ഡിറ്റിനും കൊടുക്കണം എന്നു പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തലയോക്കെ കേരള സ്റ്റേറ്റ് IT മിഷനോടും സി-ഡിറ്റിനോടും കാണിക്കുന്ന സ്നേഹം കാണുമ്പൊൾ ചിരി വരുന്നുണ്ട്... ചില കണക്കുകൾ പറയാം ...
ഇതിനോടൊപ്പം ഒരു ചിത്രം കൊടുക്കുന്നു ... കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെക്നോപാർക്കിലെ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം കൊടുത്ത പ്രോജക്ടുകളുടെ കണക്കാണത് ... നോട്ട് ദി പോയിന്റ് - ഒരൊറ്റ സ്വകാര്യ കമ്പനിക്ക് മാത്രം കൊടുത്ത വർക്കുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത് .. അതിൽ കേരള പോലീസിന്റെ പ്രൊജെക്ടുകളും ഉണ്ട് ... ആരാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ...
അന്നൊന്നും IT മിഷനും സി-ഡിറ്റും ഇവിടെ ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല ... ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുമ്പോൾ നിങ്ങൾക്കിതിൽ വിരോധാഭാസം തോന്നുന്നില്ലേ എന്ന് ഇവരോടൊക്കെ ചോദിച്ചാൽ വിരോധാഭാസം പോയി തൂങ്ങിച്ചാവും ...
ഇതു കൂടാതെ മറ്റൊരു 70 ലക്ഷം കൂടി KYR Data plus എന്നറിയപ്പെടുന്ന അധിക വിവരങ്ങൾ , റേഷൻ കാർഡ് നമ്പർ , ഇലക്ഷൻ കാർഡ് നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഡാറ്റാ ശേഖരണത്തിനായി ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ ഇതേ കമ്പനിക്ക് കൊടുത്തിട്ടുണ്ട് ... കെൽട്രോണിന് കൊടുത്ത കരാറാണ് അവർ മൂന്നാമതൊരു സ്വകാര്യ കമ്പനിക്ക് കൊടുത്തത്.. വിവര സ്വകാര്യതയെപ്പറ്റിയുള്ള ആശങ്കയൊന്നും ഇവിടെ ബാധകമല്ലല്ലോ കാരണം "കരാർ കൊടുക്കുന്നത് ഞമ്മളല്ലേ, ഞമ്മക്ക് മനസ്സാക്ഷിയുടെ പിൻബലമുണ്ട് "..
സ്വകാര്യ കമ്പനിക്ക് ഈ വർക്കുകൾ കൊടുത്തതിൽ തെറ്റുപറയാൻ ഞാനില്ല . അവർക്കതിനുള്ള കഴിവുള്ളതു കൊണ്ടായിരിക്കും കൊടുത്തത് .... ഈ സർക്കാർ വന്ന ശേഷവും സ്വകാര്യ കമ്പനികളുടെ സേവനം തേടിയിട്ടുണ്ട് .. കാരണം 99 ശതമാനവും സ്വകാര്യ മേഖലയാൽ നിയന്ത്രിക്കപ്പെടുന്ന ഒരിടമാണ് IT എന്നുപറയുന്നത് .. IT മേഖലയിലെ ഏറ്റവും മികച്ച നൈപുണ്യം (skill set) ഉള്ളതും സ്വകാര്യ കമ്പനികളുടെ കൈകളിലാണ് ... സ്വകാര്യ മേഖലയെ പൂർണ്ണമായും ഒഴിവാക്കി IT സിസ്റ്റം വികസിപ്പിച്ചെടുക്കാൻ ഒരു സർക്കാരിനും കഴിയില്ല .. നൂറ്റൊന്നു ശതമാനം ഉറപ്പുള്ള കാര്യമാണത് ... പക്ഷെ നിങ്ങളിടുമ്പോൾ ബർമുഡയും ഞങ്ങളിടുമ്പോൾ വള്ളി ട്രൗസറുമാകുന്ന നിങ്ങളുടെ ഏർപ്പാടിനോടാണ് വിയോജിപ്പ് ... അതു കൊണ്ടു തന്നെ ഇമ്മാതിരി വർത്തമാനങ്ങൾ പറയുമ്പോൾ ഒന്ന് കണ്ണാടിയിൽ നോക്കണം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ