2020 മേയ് 19, ചൊവ്വാഴ്ച

നേഴ്സു മാർക്കു വേണ്ടത് പുകഴ്ത്തലുകളല്ല. ജീവിത സുരക്ഷിതത്വമാണ്.

എഴുത്ത് : രശ്മിതാ രാമചന്ദ്രൻ

നഴ്സസ് ദിനത്തിൽ രാവിലെ
മുതൽ മെനക്കെട്ടിരുന്ന് അവരെ മാലാഖമാരാക്കുകയാണ് പലരും.  മതിയാക്കൂ,  അവർ മാലാഖമാരല്ല, സാധാരണ മനുഷ്യരാണ്. അവർക്ക് പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട് - സുരക്ഷാ ജാക്കറ്റുകളും മരുന്നുകളും വിശ്രമിക്കാനുള്ള സൗകര്യങ്ങളും നൽകൂ. അവർക്ക് കുടുംബമുണ്ട്, മാന്യമായ ശമ്പളമില്ലാതെ ജീവിക്കാൻ സാധിക്കുകയില്ല. അതു കൊണ്ട് തന്നെ നഴ്സുമാരെ ചൂഷണം ചെയ്യുന്ന തൊഴിൽ സാഹചര്യങ്ങളെ തിരിച്ചറിയുക. മാലാഖ വത്ക്കരണം, അമ്മത്തം, പെങ്ങളാക്കൽ ഒക്കെ വാ കൊണ്ട് വസ്ത്രമുടുപ്പിക്കൽ മാത്രമാണ്. പാത്രം കൊട്ടിയും വെളിച്ചമടിച്ചും പുഷ്പം വിതറിയും നിങ്ങൾക്ക് ഒരു നഴ്സിനെയും രക്ഷിക്കാൻ കഴിയില്ല.
#Nurses to lead the world to health
# Health is a human right
https://m.facebook.com/story.php?story_fbid=307619350226624&id=100029356846610

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ