2020 മേയ് 19, ചൊവ്വാഴ്ച

വാളയാർ ലക്ഷ്യം മനുഷ്യക്കുരുതി തന്നെ

 എഴുത്ത് : അപർണാ കുറുപ്പ് 

ചില കണക്കുകൾ പറയാം. 


കേരളത്തിൽ കോവിഡ് പ്രതിരോധത്തിലുള്ള  ആശ വർക്കർമാരുടെ എണ്ണം ഏകദേശം 28000 

അംഗനവാടി വർക്കേഴ്സ് 33000

ഫീൽഡ് സ്റ്റാഫ് 6000ത്തിൽ പരം 

ഡോക്ടർമാർ - 6000ത്തോളം 

സ്റ്റാഫ് നഴ്സ് 8000ത്തോളം 


കഴിഞ്ഞ ജനുവരി 18ന് ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നൽകിയതു മുതൽ സംസ്ഥാനം സജ്ജമായി തുടങ്ങിയപ്പോൾ ഈ മുക്കാൽ ലക്ഷം പേരാണ്  ഇന്നു വരെ അഹോരാത്രം ജോലി ചെയ്യുന്നത്, അവധിയില്ലാതെ രണ്ട് മാസമായി ജോലി ചെയ്യുന്ന വലിയ വിഭാഗം ഇതിലുണ്ട്. പോലീസുകാരുടെ കണക്ക് വേറെ. അതിലേയ്ക്ക് കടക്കുന്നില്ല .


അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുന്നു. 

അതിൽ കോയമ്പേട് പോലെ , മുംബൈ പോലെ അതീ തീവ്രബാധിത മേഖലകളിൽ നിന്നുള്ളവർ ഏറെയുണ്ട്. 

പാസ് നൽകുന്നതിനു മുമ്പ് സംസ്ഥാനം സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, എല്ലായിടത്തും ജീവനക്കാരെ വിനിയോഗിക്കണം.

പരിശോധനക്കും ചികിത്സയ്ക്കും ജീവനക്കാരെ കരുതണം ,

ഈ മാസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മുക്കാൽ ലക്ഷത്തിൽ നിന്നാണ് ഇതിലേക്കെല്ലാം  ആരോഗ്യ പ്രവർത്തകരെ കണ്ടെത്തേണ്ടത്. 

അതിന് സാവകാശം വേണ്ടേ ? 

ഈ ആകെയുള്ള ആരോഗ്യ പ്രവർത്തകരോട് ഒരു നാടും ജനതയും മനുഷ്യത്വം കാണിക്കണ്ടേ?


കൃത്യമായി സൗകര്യങ്ങളും ഉറപ്പു വരുത്താതെ, പാസില്ലാതെ , കണക്കില്ലാതെ  അതിർത്തികളിൽ ജനങ്ങളുടെ വെള്ളപ്പൊക്കം അനുവദിച്ചാൽ കുരുതി കൊടുക്കുന്നത്, നാടിനേയും നാട്ടിലുള്ളവരേയും ഈ വരുന്നവരേയുമല്ലേ ? 

ആരോഗ്യ പ്രവർത്തകർ അതെങ്ങനെ മാനേജ് ചെയ്യും ?


ഈ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പാട്ട കൊട്ടിയും പന്തം കൊളുത്തിയും നടന്നവർ എന്തു കൊണ്ടാണ് ഇപ്പോൾ അതന്വേഷിക്കാത്തത് ?


പാസ് ഇല്ലാതെ വന്നവർക്ക് പഴക്കുലയും പുസ്തകവും നൽകി മനുഷ്യത്വം കാണിച്ചു എന്ന് പറയുന്നതിലെ രാഷട്രീയം ഒരു നാട്ടിലെ  ജനങ്ങളെ കൊലക്ക് കൊടുക്കലല്ലേ? 


അതിനെതിരെ, ആരോഗ്യപ്രവർത്തകരുടെ ഉത്കണ്ഠയുണ്ട്. അതീ നാട്ടിലുള്ളവരുടേതാണ്. ആ ശബ്ദമാണ് കഴിഞ്ഞ പോസ്റ്റിൽ  പങ്കുവച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ