എഴുത്ത് :ജതിൻ ദാസ്
"സ്പ്രിംക്ലറിനെ ഒഴിവാക്കി" , "സ്പ്രിങ്ക്ളറിൽ മലക്കം മറിഞ് സർക്കാർ".. "വിവരവിശകലനം CDIT തന്നെ നടത്തും .."
കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന ബ്രേക്കിംഗ് ന്യൂസുകൾ ആണിത് ..
ഉദ്ധരിക്കുന്നതാകട്ടെ, സർക്കാർ കൊടുത്ത സത്യവാങ്മൂലവും .. ആ സത്യവാങ്മൂലത്തിൽ പറഞ്ഞ ചില വസ്തുതകൾ പറയട്ടെ..
1: ആളുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ശേഖരിച്ചു വെക്കുന്നത് CDIT ന്റെ മുംബെയിലുള്ള AWS സെർവറിലാണ് .. ഇന്നലെയും ഇന്നും നാളെയും അതങ്ങനെ തന്നെയാണ് നടക്കുന്നതും നടക്കാൻ പോകുന്നതും..
2: Sprinklr സോഫ്റ്റ്‌വെയർ ആണ് വിവര വിശകലനം നടത്തുന്നത്. ആ സോഫ്റ്റ്‌വെയറും അതിന്റെ അനുബന്ധ കമ്പ്യൂട്ടിങ് ശേഷിയും ( സെർവർ , RAM , CPU etc) എല്ലാം CDIT ന്റെ തന്നെ AWS സെർവറിലാണ് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ 20 നു തന്നെ അത് അങ്ങനെ തന്നെയാണ് ... അതായത് ഹൈക്കോടതിയുടെ ഏപ്രിൽ 24 ന്റെ ഇടക്കാല വിധിക്കുമുൻപും അതങ്ങനെ തന്നെയായിരുന്നു എന്ന്.
3: CDIT ന്റെ അധീനതയിലുള്ള മുംബൈയിലെ AWS സെർവറിൽ ശേഖരിക്കുന്ന വിവരം അതേ AWS ക്‌ളൗഡിൽ തന്നെ ഡിപ്ലോയ് ചെയ്തിട്ടുള്ള Sprinklr സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇന്നലെ.വരെയും ഈ നിമിഷവും നാളെയും ഡാറ്റ വിശകലനം നടത്തുന്നത് ..
ആകെ അധികമായി ഇപ്പോൾ വന്നിട്ടുള്ളത് നമ്മൾ വിശദമായി കൊടുത്ത സത്യവാങ്മൂലമാണ് . അതിനപ്പുറം ടെക്നിക്കൽ ആയി ഒരുമാറ്റവും ഇതിൽ വന്നിട്ടില്ല ... ഒപ്പം നമ്മുടെ CDIT ലെ ടീം ഈ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ പ്രാപ്തികൂടി സ്വന്തമായി ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നു. അതായത് ഡാറ്റ വിശകലനം സോഫ്റ്റ്‌വെയർ നടത്തും (അന്നും ഇപ്പോഴും), കൂടുതൽ എന്തെങ്കിലും ടെക്നിക്കൽ വർക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് (പുതിയ ഡാഷ് ബോർഡ് ഉണ്ടാക്കുക, query ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ) ചെയ്യാനുള്ള ശേഷി.കൂടി ഈ സമയം കൊണ്ട് നമ്മുടെ തന്നെ ടീം നേടി .. അതു കൊണ്ട് Sprinklr ന്റെ ടെക്നിക്കൽ ടീമിനെ ആശ്രയിക്കേണ്ടി വരില്ല എന്നതാണ് സത്യവാങ്മൂലത്തിൽ പറയുന്നത് ... ആകെ അവരെ ആശ്രയിക്കേണ്ടി വരിക സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് പോലുള്ള കാര്യങ്ങൾക്കാണ് ... അതും ആവശ്യമെങ്കിൽ മാത്രം...
ഇനി പറയൂ എവിടെയാണ് മലക്കം മറിച്ചിൽ .? നിങ്ങളോട് ആരാണ് പറഞ്ഞത് Sprinklr സോഫ്റ്റ്‌വെയർ ഒഴിവാക്കി എന്ന് ?
"കുരുടൻ ആനയെക്കണ്ടത് പോലെ" എന്നൊരു ചൊല്ലുണ്ട് നാട്ടിൽ .. ടെക്നോളജി രംഗത്തെപ്പറ്റി നമ്മുടെ മാധ്യമ പ്രവർത്തകർ എഴുതുന്നത് കാണുമ്പൊൾ ""മാധ്യമ പ്രവർത്തകൻ ടെക്നോളജിയെ കണ്ടതുപോലെ"" എന്നാക്കി മാറ്റേണ്ടി വരും എന്ന് തോന്നുന്നു .. അത്ര മാത്രം അസംബന്ധങ്ങളാണ് നമ്മുടെ മാധ്യമ പ്രവർത്തകർ പടച്ചു വിടുന്നത്... അതേറ്റു പിടിക്കാൻ കുറേ കുത്തിത്തിരിപ്പുകാരും ...
ഒരിക്കൽ കൂടി പറയട്ടെ ... ടെക്നോളജിയെപറ്റി ധാരണയില്ലാത്തത് പാതകമായി പറയാൻ ഞാനില്ല .. പക്ഷെ അറിയാത്ത കാര്യത്തെപ്പറ്റി അസംബന്ധം പറയാതിരിക്കലാണ് അന്തസ്സ് ... അത് ടെക്നോളജിയുടെ കാര്യത്തിൽ മാത്രമല്ല , എന്തിന്റെ കാര്യത്തിലായാലും ...
വാൽക്കഷ്ണം: സത്യവാങ്മൂലത്തിൽ ഒരു കാര്യം കൂടി പറയുന്നുണ്ട് ... "ഇതൊക്കെ ഞമ്മക്ക് സ്വന്തമായി ചെയ്യാൻ പറ്റും" എന്നൊക്കെ വീമ്പു പറഞ് കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ NIC യെ (കേന്ദ്രസർക്കാർ സ്ഥാപനം) പൊക്കിയടിച്ചിരുന്നല്ലോ .. അന്ന് കേരളം പറഞ്ഞത് ശരി അങ്ങനെ ശേഷിയുണ്ടെങ്കിൽ NIC യെ ഏൽപ്പിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല എന്നാണ് .. അതു പ്രകാരം 3 കത്തുകൾ കേരളം കേന്ദ്രത്തിന് അയച്ചു .. ഒന്നിനും ഒരു മറുപടിയും കൊടുത്തിട്ടില്ല കേന്ദ്രം എന്നുകൂടി ആ സത്യ വാങ്മൂലത്തിൽ പറയുന്നുണ്ട് ... ഗാലറിയിൽ ഇരുന്ന് കമന്റുപറയുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത് എന്ന് ചുരുക്കം ...
https://m.facebook.com/story.php?story_fbid=10157404638398263&id=709468262
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ