പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
ഞങ്ങളുടെ ട്യൂഷന്‍ സെന്ററില്‍ നിന്ന്
കോഴിക്കോട്ടേക്ക് പോയ പഠനയാത്രക്കിടയിലാണ്
ആദ്യമായി സി പി എമ്മിന്റെ
കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസായ
സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ പോവുന്നത്..
ട്യൂഷന്‍ സെന്ററിലും സംഘടനാ പ്രവര്‍ത്തനത്തിലും
ഞങ്ങളുടെ ഗുരുവായ സ. ചന്ദ്രന്‍ മാസ്റ്റര്‍ക്ക്
അവിടെ ആരെയോ കാണാനുണ്ട്...
ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിലെ വിശ്രമം
ആ കോമ്പൌണ്ടില്‍ ആവുകയും ചെയ്യാം..
അതായിരുന്നു ഉദ്ദേശ്യം ...
പുരോഗമന പ്രസ്ഥാനത്തോടുള്ള ആദരവ്
മനസ്സില്‍ ഇടംപിടിച്ചു തുടങ്ങിയ സമയമായിരുന്നതിനാല്‍
ഞങ്ങള്‍ ആവേശത്തോടെ തന്നെ
ഓഫീസും പരിസരവും ചുറ്റിക്കറങ്ങി..
.
പ്രധാനമായും രണ്ടു കാഴ്ചകളാണ്
അവിടെ ഞങ്ങളെ വല്ലാതാകര്‍ഷിച്ചത്..
ഒന്ന് ഓഫീസ് മുറ്റത്തെ ഒരു കൊച്ചു മാവ്
അതിനു താങ്ങാവുന്നതിനപ്പുറം
ഭാരവുമായി നിറയെ കായ്ച്ചു നില്‍ക്കുന്നു...
മറ്റൊന്ന് ഓഫീസിലെ പ്രധാന മുറിയില്‍ തന്നെ
ചില്ലിട്ടു വെച്ചിരിക്കുന്ന ഒരു ചിത്രം....
നടുറോട്ടില്‍ തല കുമ്പിട്ടിരിക്കുന്ന ഒരു വൃദ്ധനെ
രണ്ടു മൂന്നു പോലീസുകാര്‍ വളഞ്ഞിട്ടടിക്കുന്ന ഒരു ഫോട്ടോ ....
ഒറ്റ മുടി പോലുമില്ലാത്ത തന്റെ തലയില്‍
അടിയേല്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും
അത് പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ടയാള്‍.
പക്ഷെ ലാത്തിയോങ്ങി നില്‍ക്കുന്ന
പോലീസുകാരന്റെ നോട്ടം കണ്ടാലറിയാം
അയാള്‍ ഉന്നം വെക്കുന്നത്
ആ മനുഷ്യന്റെ ശിരസ്സ് തന്നെയാണെന്ന്...
ആ ഫോട്ടോ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോഴാണ്
അവിടേക്ക് വെളുത്ത ഖദര്‍ വസ്ത്രം ധരിച്ച
ഒരു വയോവൃദ്ധന്‍ കയറി വന്നത്..
ചന്ദ്രന്‍ മാസ്റ്ററും മറ്റുള്ളവരും
ആദരവോടെ അയാളോട് സംസാരിക്കുന്നു..
അപ്പോഴാണ് ശ്രദ്ധിച്ചത്..
ഇത് ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യനല്ലേ..
അതെ.. അയാള്‍ തന്നെ...
മാസ്റ്ററോട് കുശലാന്വേഷണം നടത്തി
ഞങ്ങള്‍ കുട്ടികളെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു
ആ മനുഷ്യന്‍ അകത്തേക്ക് കയറിപ്പോയി..
തിരിച്ച് ഓഫീസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍
ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു
അതാണ് കേളുവേട്ടന്‍..
സഖാവ് എം.കെ. കേളു.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി...
പിന്നീട് പ്രീ ഡിഗ്രി പഠന കാലത്ത്
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍
മെല്ലെ മുഴുകിത്തുടങ്ങിയപ്പോഴാണ്
കേളുവേട്ടന്‍ മനസ്സില്‍ ഒരു വിസ്മയമായി
ഇടം പിടിച്ചു തുടങ്ങിയത്..
സ്വാതന്ത്ര്യ സമര സേനാനി,
കൂത്താളി സമര നായകന്‍
നിരവധി തവണ ഭരണകൂടത്തിന്റെ
കിരാതമായ ആക്രമണത്തിന് വിധേയനായിട്ടും
കൂസാതെ പൊരുതി നിന്ന ധീരന്‍..
വിവാഹം പോലും കഴിക്കാതെ
ജീവിതം പാര്‍ട്ടിക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച ത്യാഗി...
അന്ന് കോഴിക്കോട് നഗരം
ഇത്രയേറെ ബഹുമാനിച്ചിരുന്ന
മറ്റൊരു വ്യക്തിത്വമുണ്ടായിരുന്നോ എന്ന് സംശയമാണ്...
പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിനോട് ചേര്‍ന്നുള്ള
ഒരു കൊച്ചു മുറിയാണ്
അന്നത്തെ എസ എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസ്.
വിവിധ കോളേജുകളിലെ പ്രവര്‍ത്തകര്‍
അവിടെ ഒന്നിച്ചു കൂടുമ്പോള്‍
അന്തരീക്ഷം സ്വാഭാവികമായും അല്പം ബഹളമയമാവും..
കേളുവേട്ടന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെങ്കില്‍
ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ് തരും..
'മെല്ലെ.. അപ്പുറത്ത് കേളുവേട്ടനുണ്ട്."
അതോടെ ഒച്ചയും ബഹളവും നിലയ്ക്കും ..
അന്തരീക്ഷം നിശബ്ദമാവും...
ഇപ്പോഴുമോര്‍ക്കുന്നു ,
ഒരു ദിവസം ..ഞങ്ങള്‍ കുറച്ചു പ്രവര്‍ത്തകര്‍
എസ എഫ് ഐ ഓഫീസിലെത്തി..
നോക്കിയപ്പോള്‍ കേളുവേട്ടന്റെ കസേരയില്‍ ആളില്ല...
അതിന്റെ ആശ്വാസത്തിലും
ഉച്ചയൂണ് കഴിഞ്ഞ ആലസ്യത്തിലുമാണ് ഞങ്ങളൊക്കെ..
ചിലര്‍ ഷര്‍ട്ടൊക്കെ അഴിച്ചിട്ടു
ബഞ്ചില്‍ കിടന്നു മയങ്ങാനുള്ള പുറപ്പാടില്‍..
മറ്റു ചിലര്‍ മേശമേല്‍ താളമിട്ടു മൂളിപ്പാട്ടില്‍ മുഴുകുന്നു..
അപ്പോഴാണ് ചാരിയിട്ട വാതില്‍ മെല്ലെ തുറന്നുകൊണ്ട്
അകത്തേക്ക് പാളിനോക്കിയ ഒരു തലയില്‍ നിന്നു
ഒരു ചോദ്യം ഉയരുന്നത്...
"എന്താടോ ബടെ പരിപാടി..."
ഹെന്റമ്മോ ..കേളുവേട്ടന്‍...!!
കസേരയില്‍ ഇരുന്നവരും
ബഞ്ചില്‍ കിടന്നവരുമൊക്കെ
ഒറ്റ സെക്കന്റു കൊണ്ട് ചാടിയെഴുന്നേറ്റു..
ഷര്‍ട്ടഴിച്ചിട്ടവര്‍ക്ക് എത്ര ശ്രമിച്ചിട്ടും
അതെടുത്തു ധരിച്ചിട്ടു ശരിയാവുന്നില്ല..
ഒരു നിമിഷം സഖാവ് ഞങ്ങളെയൊക്കെ സൂക്ഷിച്ചു നോക്കി...
പിന്നെ കനത്ത ശബ്ദത്തില്‍ ചോദിച്ചു....
"ഞാനെന്താടോ.. നിങ്ങടെ ഹെഡ്‌മാഷാ...?
ബഹുമാനമൊക്കെ ആവാം..
പ്രായത്തില്‍ മുതിര്‍ന്നവരോട് ...
പക്ഷെ.. ഇവിടെ ഇപ്പൊ
നിങ്ങടെ മുഖത്ത് കാണുന്നത്
ബഹുമാനമല്ല.. ഭയമാണ്..
നമ്മളൊക്കെ സഖാക്കളാണ് ..
നമ്മള്‍ ഒരിക്കലും ആരെയും ഭയക്കാന്‍ പാടില്ല...
നിങ്ങള്‍ എന്നോട് കാണിക്കുന്ന
ബഹുമാനവും സ്നേഹവുമൊക്കെ
ഞാനീ പാര്‍ട്ടിയുടെ നേതാവായത് കൊണ്ടാണ്...
ഈ പാര്‍ട്ടിയിലില്ലെങ്കില്‍ പിന്നെ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
കടപ്പാട് Sunil Manassery ...

ഈ പാര്‍ട്ടിയിലില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാടോ ...
കേളുവാ ..വെറും കേളു...!!
അപ്പോള്‍ യഥാര്‍ത്ഥത്തില്‍
ഞാന്‍ എന്ന വ്യക്തിയോടുള്ളതല്ല
ഈ പാര്‍ട്ടിയോടുള്ള സ്നേഹവും ബഹുമാനവുമാണ്
നിങ്ങള് ഈ കാണിക്കുന്നത്...
അത് പ്രകടിപ്പിക്കേണ്ടത് ചാടി എണീറ്റ് നിന്നിട്ടും
മുണ്ടിന്റെ മടക്കികുത്തഴിച്ചിട്ടും ഒന്നുമല്ല ..
ഈ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തുകൊണ്ടാണ്...."
നിശ്ചലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക് മുമ്പിലൂടെ
സഖാവ് മെല്ലെ നടന്നു നീങ്ങി...

കടപ്പാട് Sunil Manassery
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ