ലോകത്തെ വികസിതവും സമ്പന്നവുമായ രാഷ്ട്രങ്ങൾ പോലും കൊറോണ വൈറസ് സൃഷ്ടിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ പരിമിതകളുടെ നടുവിൽ നിന്ന് കേരളം അതിനെ എങ്ങനെ നേരിടുന്നു...
* കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാനും സന്ദർഭോചിതമായ ഇടപെടൽ കാരണം പകർച്ചവ്യാധിയെ തുടക്കത്തിൽതന്നെ നിയന്ത്രണവിധേയമാക്കാനും കേരളത്തിലെ ഇടത് പക്ഷ സർക്കാറിന് സാധിച്ചിട്ടുണ്ട്.
* പ്രാഥമികാരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യമേഖലയെ സമന്വയിപ്പിച്ചു കൊണ്ട് പൊതുജനാരോഗ്യ സംവിധാനത്തെ ഒന്നിച്ച് ചേർത്ത് നിർത്തി കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കാൻ സർക്കാറിന് സാധിച്ചു. മുഴുവൻ ആരോഗ്യ വകുപ്പും -- അങ്ങ് മുകളിൽ ആരോഗ്യ മന്ത്രി മുതൽ - ആരോഗ്യ സെക്രട്ടറി - ഡോക്ടർമാർ തുടങ്ങി താഴെ ആശ വർക്കർ വരെ എണ്ണയിട്ട യന്ത്രം പോലെ ഒരേ ദിശയിൽ ഒരേ മനസ്സോടെ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു.
* വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പലരാജ്യങ്ങളും കൊവിഡ് 19 ചികിത്സയ്ക്ക് പണം ഈടാക്കിയിരുന്നു എന്നാൽ, അതേ സമയം കേരളത്തിൽ പരിശോധനയും ചികിത്സയും മാത്രമല്ല ഭക്ഷണം ഉൾപ്പടെ മുഴുവൻ ചെലവുകളും സമ്പൂർണ്ണമായും സൗജന്യമായിരുന്നു.
* ഈ ദുരന്ത സമയത്ത് തന്നെ ജനങ്ങളുടെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുത്ത ഏക സർക്കാർ കേരളത്തിലെ ഇടത് പക്ഷ സർക്കാർ ആണ്.
- സാമ്പത്തിക സ്റ്റാറ്റസ് നോക്കാതെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ റേഷൻ, സൗജന്യ കിറ്റ്,
- ഭക്ഷണത്തിനുവേണ്ടി കമ്മ്യൂണിറ്റി കിച്ചൻ,
- സാമൂഹിക പെൻഷനുകൾ കുടിശ്ശിക അടക്കം ഈ സാമ്പത്തിക ഞെരുക്കത്തിനിടയിൽ പോലും കൊടുത്തു തീർക്കുക.
* ആശാ വർക്കർമാർമാരെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സർക്കാർ .
- കൃത്യമായ ഹോം ക്വാറന്റീൻ ഉറപ്പു വരുത്തി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പരിധി കടക്കാതെ സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് ഇവരുടേതാണ്.
- വിദേശത്തു നിന്നോ സംസ്ഥാനത്തിനു പുറത്തു നിന്നോ എത്തുന്നവരുടെയും അതിഥി തൊഴിലാളികളുടെയും വിവരം ശേഖരിക്കുക , നിരീക്ഷണത്തിലുള്ള വീടുകളിൽ നേരിട്ടു സന്ദർശിക്കുക, രോഗലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുക.
- നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങൾ ബന്ധപ്പെട്ടവർക്കു കൈമാറുന്നു.
- നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സമൂഹ അടുക്കളയിൽ നിന്നു ഭക്ഷണവും ഭക്ഷ്യ കിറ്റുകളുമെത്തിക്കുന്നു. ആവശ്യമുള്ളവർക്കു മരുന്നുകൾ ലഭ്യമാക്കുന്നു. മാനസിക സമ്മർദ്ദമുള്ളവർക്കു കൗൺസലിങ് ലഭ്യമാക്കുന്നു.
* ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വം.
- വളരെ എളുപ്പത്തിൽ കാണാൻ പറ്റുന്ന വ്യക്തി
- 24 മണിക്കൂറും അവൈലബിൾ ആയിട്ടുള്ള വ്യക്തി
- ഒരു ക്ലിനിക്കൽ മനസ്സിന്റെ ഉടമ
- ക്ഷമയുടെ നിറകുടമായ വ്യക്തി
- അന്ധവിശ്വാസത്തിന് മുകളിലായിരിക്കണം ശാസ്ത്രം എന്ന മുദ്രാവാക്യം എപ്പോഴും ഉയർത്തിപിടിക്കുന്ന വ്യക്തി.
ടൈംസ് ഓഫ് ഇന്ത്യ കേരളത്തിന്റെ അഭിമാനമായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ കുറിച്ച് എഴുതിയതാണ്. ഒരു ദിവസം 19 മണിക്കൂറിലേറെ കർമ്മ നിരതയായിരിക്കുന്ന ടീച്ചറുടെ പ്രവർത്തനം ലോക രാജ്യങ്ങൾ തന്നെ മാതൃക ആക്കേണ്ടതാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
- ഏത് ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന ആരോഗ്യ മന്ത്രി കോവിഡ്മായി ബന്ധപ്പെട്ട എല്ലാ ഡാറ്റയുടെയും കാര്യത്തിൽ ഫുള്ളി അപ്പ്ഡേറ്റഡ് ആണ്. ഏത് പാതി രാത്രി വിളിച്ചു ചോദിച്ചാലും ഏത് കൊച്ചു കാര്യം പോലും ഡീറ്റെയിൽഡ് ആയി പറയത്തക്ക രീതിയിൽ അപ്പ്ഡേറ്റഡ്.
* ഏറ്റവും പ്രധാനം തലപ്പത്തുള്ള ആൾ തന്നെ. അത് മറ്റാരുമല്ല മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ. അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന പോരാളി. ഓഖിയും രണ്ട് പ്രളയവും പിന്നെ നിപ്പായും തകർത്തെറിഞ്ഞ, ഇപ്പോൾ കൊറോണ തകർത്തെറിയാൻ ശ്രമിക്കുന്ന കേരളത്തെ മുന്നിൽ നിന്നും നയിക്കുന്ന പോരാളി.
- "അംഗനവാടികളും പ്രവർത്തിക്കില്ല,
പക്ഷെ അംഗനവാടിയിലെ കുട്ടികളുടെ ഭക്ഷണം ഉണ്ടാവുമല്ലോ? അത് അവരുടെ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും" എന്ന് പറഞ്ഞ ആ കരുതലിൽ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു.
- കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 20,000 കോടി രൂപയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചു.
ഒരു സിസ്റ്റം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള സിസ്റ്റത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള ഒരു നേതൃത്വവും വേണം. അവിടെയാണ് പിണറായിയെ പോലുള്ള മുഖ്യമന്ത്രിയുടെ വില നമുക്ക് മനസ്സിലാവുക. ( കേരളത്തെക്കാൾ വലിയ സിസ്റ്റം ഉള്ള അമേരിക്കയിലും ബ്രിട്ടനിലും ട്രംപും ബോറിസ് ജോൺസണും കോവിഡിനെ നേരിട്ടത് എങ്ങനെ എന്ന് കൂടി ഓർക്കുക. ട്രംപ് തന്നെ ക്വാറന്റൈനിൽ പോകേണ്ടി വന്നു. ബ്രിട്ടനിൽ ആകട്ടെ പ്രധാന മന്ത്രി ബോറിസ് ജോൺസണും ആരോഗ്യ മന്ത്രിക്കും കോവിഡ് പിടിപെട്ടിരുന്നു. )
Dr Shanavas AR
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ