എഴുത്ത്: രശ്മിതാ രാമചന്ദ്രൻ
കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ടേ!
മദ്യം കഴിക്കാറില്ല, പക്ഷേ മദ്യത്തിനോട് ഇത്ര അവജ്ഞ ആളുകൾക്കെന്താ എന്ന് മനസ്സിലായിട്ടില്ല. മദ്യം അമിതമായി കഴിച്ച് മരിക്കുന്നതിൽ കൂടുതൽ ആളുകൾ രക്തത്തിൽ പഞ്ചസാരയുടെ അംശം കൂടിയും കട്ടിലിൽ കിടന്നും ഒക്കെ മരിക്കാറുണ്ട്. പഞ്ചസാരയും കട്ടിലും ഇതിൻ്റെ പേരിൽ നാളിതുവരെ നിരോധിച്ച് കണ്ടില്ല. മദ്യനിരോധനത്തിനെതിരെ ബോംബേ ഹൈക്കോടതിയിൽ പോയ ബൽസാരയുടെ വക്കീൽ പറഞ്ഞ"A Re"pub"lic without a "pub" is a relic" (പബ്ബ് ഇല്ലാത്ത റിപ്പബ്ലിക് കേവലം അവശിഷ്ടം മാത്രമാണ് '')എന്ന പഞ്ച് ഡയലോഗിന് ഇന്ത്യൻ കുടിയൻമാർ അടിച്ച കയ്യടി നിലച്ചിട്ടുമില്ല. എന്തായാലും ഓൺലൈനായി മദ്യം എത്തിക്കാൻ നോക്കാൻ ബഹു: സുപ്രീം കോടതി തന്നെ പറഞ്ഞു. എന്തായാലും കുടിയന്മാർക്കു വേണ്ടി പരമോന്നത കോടതി തന്നെ ഇറങ്ങിയത് ആശ്വാസമായി. ഇന്നാളിവിടെ കേരള സർക്കാരിന് ഇങ്ങനെ ഒരു ആലോചന ഉണ്ടെന്നറിഞ്ഞ നിമിഷം കേരള ഹൈക്കോടതി നെറ്റി ചുളിക്കുകയും, കണ്ണുരുട്ടുകയും ഹെഡ് മാഷാവുകയും ചെയ്തിരുന്നു. ഇതിപ്പോ ഹെഡ് മാഷിനേക്കാൾ മേളിൽ കുടിയന്മാർക്കാളുണ്ട് എന്നായി. എന്നാലിപ്പോ ദില്ലീലെപ്പോലെ "സ്പെഷ്യൽ കൊറോണ ഫീ" ചാർത്താൻ വരട്ടെ! എക്സൈസ് ആക്ടിൽ പറഞ്ഞിട്ടില്ലാത്ത ഫീസും, ഡ്യൂട്ടിയും, ചാർജും ചാർത്താൻ പറ്റില്ല. നിയമസാധുതയില്ലാതെ തോന്ന്യാസം ചാർത്താനുള്ളതല്ല ടാക്സ് എന്ന് ഭരണഘടനയുടെ ഇരുന്നൂറ്റി അറുപത്തഞ്ചാം അനുച് ഛേദം കിടിലോസ്കിയായി പറഞ്ഞിട്ടുണ്ട്, "No tax shall be levied or collected except by the authority of law.
അതെ, കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട് ഹേ!
States Should Consider Home Delivery Of Liquor/Indirect Sale During Lockdown, Observes SC
https://m.facebook.com/story.php?story_fbid=305006533821239&id=100029356846610
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ