കോവിഡ് നേരിടാൻ കൊള്ളാവുന്ന ഇക്കണോമികൾ എല്ലാംതന്നെ പാക്കേജ് പ്രഖ്യാപിച്ചു. ഉപഭോഗം നിലച്ചുപോയ ഉറപ്പില്ലാത്ത വിപണിയിലേക്ക് ആളുകളെ എങ്ങിനെ തിരിച്ചുകൊണ്ടുവരാം എന്നതായിരുന്നു അവരുടെ ശ്രദ്ധ. അതിനെങ്ങിനെ അവരുടെ കൈയിൽ പണമെത്തിക്കാം എന്നതാണ് ആലോചന.
ഇന്നലെ അമേരിക്കൻ അധോസഭ പാസാക്കിയ മൂന്നു ട്രില്യൺ ഡോളർ പാകേജ് ഇതൊക്കെയാണ്: സംസ്‌ഥാന, തദ്ദേശ ഭരണ ട്രൈബൽ ഭരണകൂടങ്ങൾക്ക് ഒരു ട്രില്യൺ, ആറായിരം ഡോളർ വരെ കുടുംബങ്ങൾക്ക് നേരിട്ടുള്ള സഹായം, വിദ്യാർത്ഥികളുടെ വായ്‌പ്പാ എഴുതിത്തള്ളൽ, ഫുഡ് കൂപ്പണുകൾ, തൊഴിലാളികളെ നിലനിർത്തുന്നവർക്കുള്ള ടാക്സ് ഇളവുകൾ, കൊറോണ ടെസ്റ്റിംഗിന് വർദ്ധിച്ച സഹായം...ഏതൊക്കെ മൈ പ്രണ്ട് ട്രംപ് ഒപ്പിടും എന്നറിയില്ല.
പക്ഷെ ട്രംപിന്റെ പ്രണ്ടിന്റെ ശ്രദ്ധ വേറെയാണ്.
വേലയും കൂലിയുമില്ലാത്ത, ഭാവിയിക്കുറിച്ച് ഒരുറപ്പുമില്ലാത്ത കോടിക്കണക്കിനു മനുഷ്യർ കുഞ്ഞുങ്ങളെയും കൂട്ടി നടന്നു മരിക്കുന്ന നാട്ടിൽ അവരല്ല പ്രണ്ടിന്റെ വിഷയം; അവരും അവരെപ്പോലുള്ളവരും കഴിച്ചു ബാക്കിയാകുന്നവർക്കു വേണ്ടിയുള്ള ഇക്കണോമിയാണ് വിഷയം; അതിന്റെ നിർമ്മാണമാണ് 20 ലക്ഷം കോടിയുടെ പാക്കേജ്. അതിനുള്ള പണം എവിടെനിന്നും ഒപ്പിക്കാം എന്നതാണ് നോട്ടം.
ബാൽക്കണിയിൽ കൈകൊട്ടുന്നവർക്കും അവരുടെ കുഞ്ഞുങ്ങൾക്കുംവേണ്ടിയുള്ള പരിഷ്‌കാരങ്ങൾ. അതിനുള്ള മൂലധനം സംഭരിക്കാനുള്ള വില്പനശ്രമങ്ങൾ.
കൊറോണ ഒരു നിമിത്തമായി എന്ന് മാത്രം കണ്ടാൽ മതി.
അപ്പോൾ നടക്കുന്നവർ?
ഗാന്ധിശിഷ്യന്മാരാണ് എന്നല്ലേ പറച്ചിൽ.
ഗാന്ധി നടന്നിട്ടില്ലേ? അവരും നടക്കട്ടെ.
അതിലെന്താണ് ഒരു കുറച്ചിൽ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ