2020 മേയ് 24, ഞായറാഴ്‌ച

വീണ്ടും ബെവ്‌കോയുടെ ഓൺലൈൻ മദ്യവില്പനക്കായുള്ള ആപ്പിനെക്കുറിച്ചു തന്നെ ..


ഈ ആപ്പിനെപ്പറ്റി ആദ്യത്തെക്കുറിപ്പ് എഴുതുന്നത് മെയ് 19-ന് കോൺഗ്രസ് IT സെൽ ക്യാമ്പയിൻ തുടങ്ങിയപ്പോഴാണ് ... ആപ്പിന്റെ നാൾവഴികളും ടെൻഡർ നടപടികളും ആദ്യത്തെക്കുറിപ്പിൽ വിശദീകരിച്ചിരുന്നു ... കൃത്യമായ ടെണ്ടർ നടപടികൾ പാലിച്ച് സുതാര്യമായി തന്നെയാണ് നടപടികൾ പൂർത്തീകരിച്ചതെന്ന് അന്നേ പറഞ്ഞിരുന്നു ... 

"കോടികളുടെ വെട്ടിപ്പ്" എന്ന് പാടിയവരോട്  അന്നുതന്നെ പറഞ്ഞിരുന്നു അത്യാവശ്യം എക്സ്പീരിയൻസുള്ള ഒരു IT പ്രൊഫെഷനലിനു കിട്ടുന്ന മാസശമ്പളത്തോളമുള്ള തുകയേ  മൊത്തത്തിൽ ഈ ആപ്പിനായി അവർ ബെവ്‌കോയിൽ നിന്നും ഈടാക്കുന്നുള്ളൂ എന്ന്  .. യഥാർത്ഥ തുക അറിയാമായിരുന്നിട്ടും പറയാതിരുന്നത് അതൊരു കോൺഫിഡൻഷ്യൽ ഇൻഫർമേഷൻ ആയതുകൊണ്ടുതന്നെയാണ് ...  അതാണ് ഇന്നലെ ചില ചാനലുകൾ പുറത്തുവിട്ട രണ്ടുലക്ഷത്തി എൺപത്തഞ്ചായിരം രൂപ ... അതിനെയാണ് കോടികളുടെ വെട്ടിപ്പ് എന്നൊക്കെ കോൺഗ്രസിന്റെ IT സെല്ലുകാർ പാടി നടന്നത് ... << https://www.facebook.com/jathin.das.14/posts/10157398468043263 >>

പിന്നെ അവർ  ഉയർത്തിയത് കുപ്പിക്ക് അൻപത് പൈസ എന്ന പ്രചാരണമാണ് ... അതും നുണയാണെന്നും അത് ബെവ്‌കോ ചാർജ് ചെയ്യുന്നതാണെന്നും അതിൽ ഒരുപൈസപോലും ഈ ആപ്പുണ്ടാക്കിയ കമ്പനിക്ക് കിട്ടുന്നില്ലായെന്നും പറഞ്ഞിരുന്നു ... ഈ ആപ്പ് ഡെവലപ്പ് ചെയ്യാൻ എത്രപേർ വർക്ക് ചെയ്യുന്നുണ്ടെന്നും എത്രമണിക്കൂർ അവർ ഇതിന്റെ ഡെവെലപ്മെന്റിനായി വർക്ക് ചെയ്യുന്നുണ്ടെന്നുമടക്കമുള്ള ഡീറ്റെയിൽസ് എടുത്തശേഷമാണ് ഒരു 40000 USD വരെ One Time Cost ആയി ചാർജ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷൻ ആണിതെന്ന് പറഞ്ഞത്.. എന്നിട്ടും എന്തുകൊണ്ടിവർ ഇത്രക്ക് തുച്ഛമായ തുക മാത്രം വാങ്ങുന്നു എന്നതിന്റെ സാധ്യതകളും പറഞ്ഞിരുന്നു ... അതിങ്ങനെയാണ്  - "ഈ അപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലൂടെ കമ്പനിക്ക് കിട്ടുന്ന വിസിബിലിറ്റി ആണ് ... ഇതൊരു സ്റ്റാർട്ടപ്പ് ആണ് .. അവരെ സംബന്ധിച്ചടുത്തോളം ഇത്രയും വലിയ user base ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കി വിജയിപ്പിച്ചെടുക്കുക എന്നത് വലിയൊരു റഫറൻസ് പോയിന്റ് ആണ്... അതും സർക്കാർ മേഖലയിലുള്ള കസ്റ്റമർ കൂടിയാകുമ്പോൾ അതിന്റെ മൂല്യം കൂടും .. നാളെ ഇതൊരു റഫറൻസ് പോയിന്റ് ആയി അല്ലെങ്കിൽ success story ആയി ഇവർക്ക് പുതിയ കസ്റ്റമറുടെ അടുത്തുപോകുമ്പോൾ പറയാൻ പറ്റും , അത് കേസ് സ്റ്റഡി ആയി കാണിക്കാൻ പറ്റും" <<https://www.facebook.com/jathin.das.14/posts/10157404313083263 >>

വെറും  സാധാരണക്കാരനായ എന്നെപ്പോലൊരാൾക്ക്  ഇത്രയും ഡാറ്റ ശേഖരിക്കാൻ പറ്റുമെങ്കിൽ   ക്യാബിനറ്റ് പദവിയുള്ള , നാലുവർഷം മുൻപുവരെ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാൾക്ക് ഇതൊക്കെ ശേഖരിക്കുന്നത് പൂപറിക്കുമ്പോലെ ഈസിയായി നടക്കുന്ന കാര്യമാണ് .. എന്നിട്ടും അതുചെയ്യാതെ രമേശ് ചെന്നിത്തല ഇമ്മാതിരി അസംബന്ധ നാടകങ്ങൾ കളിക്കുന്നത് എന്തുകൊണ്ടായിരിക്കും?  തന്നെ കളിയാക്കാനും കോമാളിയാക്കി ചിത്രീകരിക്കാനും "സൈബർ സഖാക്കൾ" ഇറങ്ങുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ ഇരവാദം .. സത്യത്തിൽ  വസ്തുതയുടെ കണികയില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല സ്വയം പരിഹാസ്യനായി മാറുന്നു എന്നതല്ലേ വസ്തുത... ഇന്നലെ BevQ , അതിനുതലേദിവസം  റേഷൻ കാർഡ് വിവരം... അവാസ്തവങ്ങൾ ഉന്നയിച്ച് നിങ്ങൾ തന്നെയല്ലേ  പ്രതിപക്ഷ നേതാവേ നിങ്ങളുടെ ക്രെഡിബിലിറ്റി ഇല്ലാതാക്കുന്നത് ? നിങ്ങൾ പറയുന്ന നുണകളുടെ സത്യാവസ്ഥപറയുക മാത്രമല്ലേ "സൈബർ സഖാക്കൾ" ചെയ്യുന്നുള്ളൂ ... നിങ്ങൾ നുണപറച്ചിലും കുത്തിത്തിരിപ്പും അവസാനിപ്പിച്ചാൽ പ്രശ്നം തീരില്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ