2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച

പുതിയ വിദ്യാഭ്യാസ നയം അപകടകരം

പുതിയ വിദ്യാഭ്യാസനയം നാടിന്റെയും തലമുറയുടെയും ഭാവി അപകടത്തിലാക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സമ്പന്നർക്കുമാത്രമായി  വിദ്യാഭ്യാസം പരിമിതപ്പെടുന്ന അവസ്ഥയാകും.

കച്ചവടക്കാരുടെ സർവാധിപത്യമാകും ഉണ്ടാവുക. ചുമതലകളിൽനിന്ന്‌‌ സർക്കാർ പിന്മാറുകയാണ്‌. വർഗീയത കുത്തിനിറയ്‌ക്കുന്ന ഈ നയം ഒരു ചർച്ചയുമില്ലാതെയാണ്‌‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ‌ ശക്തമായ ബഹുജന പ്രതിഷേധം വളർത്താൻ സിപിഐ എം നേതൃത്വം


Read more: https://www.deshabhimani.com/news/kerala/news-kerala-01-08-2020/886118


വൈരുധ്യവും അവ്യക്തതയുമേറെ; വ്യക്തമായി പറയുന്ന പലതും അപകടകരം–-മോഡിസർക്കാരിന്റെ വിദ്യാഭ്യാസനയത്തെ ഇങ്ങനെ ചുരുക്കാം. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ‌ മഹത്തായ പാരമ്പര്യം വീണ്ടെടുക്കുമെന്ന്‌ നയം ആവർത്തിക്കുന്നു. അതേസമയം, വിദേശസർവകലാശാലകളെ സ്വാഗതം ചെയ്യുന്നു, രാജ്യാന്തരവൽക്കരണത്തെ വാഴ്‌ത്തുന്നു.

പാരമ്പര്യത്തില്‍ നളന്ദയും തക്ഷശിലയും‌ മാത്രമാണ്‌ പ്രതിപാദിക്കുന്നത്‌. ഇന്ത്യന്‍ ചരിത്രത്തെ സമഗ്രമായി ഉൾക്കൊള്ളാൻ തയ്യാറല്ല. ഫെഡറലിസം, മതനിരപേക്ഷത, സംവരണം എന്നീ വാക്കുകൾ നയത്തിൽ കാണാനില്ല. പകരം സംഘപരിവാർ ആശയമണ്ഡലവുമായി ബന്ധപ്പെട്ട പദങ്ങള്‍ ആവർത്തിക്കുന്നു‌. വർഗീയവൽക്കരണ അജൻഡ ഒളിച്ചുകടത്തുന്നുവെന്ന് വ്യക്തം.

ഡിജിറ്റൽ വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കുമ്പോള്‍, ഇതിനോടകം ഈരംഗത്ത് മുന്നേറിയ കേരളംപോലുള്ള  സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ട്. ഫണ്ട് അനുവദിക്കുമ്പോള്‍ പിന്നോക്കം നിൽക്കുന്നവര്‍ക്കാണ് മുന്‍ഗണന. മറ്റ്‌ മേഖലകളിൽ ഇതാണ്‌ അനുഭവം.
നാലുവർഷ ബിരുദ കോഴ്സ്‌ നടപ്പാക്കുന്ന രീതി പ്രധാനമാണ്‌. വിദ്യാഭ്യാസച്ചെലവ് ഏറുമെന്നതിനാല്‍ നാലുവർഷപഠനം നിര്‍ധനര്‍ക്ക് ബുദ്ധിമുട്ടാകും. ബിരുദപഠനം പലഘട്ടമായി തിരിക്കുന്നതില്‍ അവ്യക്തതയുണ്ട്‌.  അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ രൂപീകരിച്ച്‌ നൽകുന്ന സ്‌കോർവഴി പഠനം തുടരാമെന്ന്‌ പറയുന്നു. ഒരേ സ്ഥാപനത്തിൽത്തന്നെ പഠനം പൂർത്തീകരിക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തില്ലെങ്കിൽ ഈ സംവിധാനം ദുരന്തമാകും. ഒരാൾക്ക്‌  ഓരോ വർഷം പൂർത്തീകരിക്കുമ്പോഴും  ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യത്യസ്‌ത സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽ സ്ഥാപനങ്ങളുടെ തനിമ അപ്രസക്തമാകും. ഓരോ സ്ഥാപനത്തിന്റെയും  നിലവാരപരിശോധന ഫലപ്രദമാകില്ല.

ലിംഗപദവി സമത്വം  ഉറപ്പാക്കുമെന്ന്  പറയുന്നെങ്കിലും വിശ്വസനീയ സംവിധാനം മുന്നോട്ടുവയ്‌ക്കുന്നില്ല. ‘‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിക്കായി നീക്കിവച്ചതിൽ 54 ശതമാനവും പ്രചാരണത്തിനാണ് കേന്ദ്രം ചെലവിട്ടത്. അതിനാല്‍ ഇത്തരം പ്രഖ്യാപനം മുഖവിലയ്‌ക്ക്‌ എടുക്കാനാകില്ല.


Read more: https://www.deshabhimani.com/news/national/nep/886353

വിദ്യാഭ്യാസത്തിന്റെ മൗലികതയെ തകർത്ത്‌ സാമൂഹ്യനീതിയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്‌യുടിഎ) പ്രസ്താവനയിൽ പറഞ്ഞു.

യുജിസി പോലുള്ളവയ്‌ക്ക് പൂട്ടിട്ട്‌  പ്രധാനമന്ത്രി നേരിട്ട് വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നയം ഫെഡറലിസത്തെ വെല്ലുവിളിക്കലാണ്. ലോകത്തെ കൊടിവച്ച ഏകാധിപതികൾപോലും അക്കാദമിക പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടില്ല. ഗവേഷണ വിഷയങ്ങൾ കെട്ടി ഇറക്കിയും എന്തെഴുതണമെന്ന്‌ കൽപ്പിച്ചും അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നിയന്ത്രണങ്ങൾ വിദ്യാഭ്യാസരംഗത്ത് ബോധപൂർവം നടപ്പാക്കുകയാണ്. വിദേശ സർവകലാശാലകൾക്ക് യഥേഷ്ടം വഴിയൊരുക്കാനും ‌പൊതുവിദ്യാലയങ്ങളെ അരികുവൽക്കരിച്ച്  സാധാരണവിദ്യാർഥികളെ ഉന്നതപഠനരംഗത്തുനിന്ന് ഒഴിവാക്കാനുമുള്ള എല്ലാ പൊടിക്കൈകളും ഈ നയത്തിലുണ്ട്. സ്വയംഭരണം സാർവത്രികമാക്കി വിദ്യാഭ്യാസരംഗത്ത് അരാജകത്വം സൃഷ്ടിക്കാനും മത-ജാതി- താൽപ്പര്യങ്ങൾ പരിധിയില്ലാതെ വളരാനും ഈ നയം വഴിയൊരുക്കും. 

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനത്തിനെതിരെ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന പ്രതിഷേധം ഇനി ഉണ്ടാകരുതെന്ന താൽപ്പര്യമാണ് പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി ധൃതിയിൽ ഈ നയം നടപ്പാക്കിയതിനു പിന്നിൽ. കേരളം രൂപപ്പെടുത്തിയ മഹത്തായ മൂല്യങ്ങളെയും ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ സാർവത്രികതയേയും തകർക്കുന്ന തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ അതിശക്തമായ ജനമുന്നേറ്റം ഉണ്ടാകണമെന്ന്‌ എഫ്‌യുടിഎ ജനറൽ സെക്രട്ടറി പ്രൊഫ. ഫസിലത്തിലും പ്രസിഡന്റ് ഡോ. ജിജു പി അലക്‌സും അഭ്യർഥിച്ചു.


Read more: https://www.deshabhimani.com/news/kerala/news-sports-01-08-2020/886049

കോർപറേറ്റുകൾക്കും വർഗീയവാദികൾക്കും വിദ്യാഭ്യാസത്തെ പണയപ്പെടുത്തുന്നതാണ് ദേശീയ വിദ്യാഭ്യാസനയമെന്ന് അസോസിയേഷൻ ഓഫ് ശങ്കരാചാര്യ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (അസ്യൂട്ട്). പാർലമെന്റിൽ ചർച്ചചെയ്യാതെയും അക്കാദമിക് വിദഗ്‌ധരും സംഘടനകളും നിർദേശിച്ച ഭേദഗതികൾ കണക്കിലെടുക്കാതെയുമാണ്‌ നയം. 
 രാജ്യത്തെ സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതും സ്വകാര്യ–വിദേശ പങ്കാളിത്തം അനുവദിക്കുന്നതുമാണ് പുതിയ നയം‌. സർക്കാരുകളുടേയും യുജിസിയുടേയും സാമ്പത്തിക സഹായത്തോടെ സർവകലാശാലകളും കോളേജുകളും പ്രവർത്തിക്കുന്നത് തടയുകയാണ് ഫലത്തിൽ സംഭവിക്കുക. യുജിസി ഇല്ലാതാകുന്നതോടെ ഫണ്ട് ലഭ്യത സംസ്ഥാന സർക്കാരുകളുടെ ചുമതലയിലേക്ക്‌ മാറും. ഇതോടെ കോളജ്, സർവകലാശാല എന്നിവ നിലനിൽപ്പിനായി ഉന്നത ഫീസ് ഏർപ്പെടുത്തും. വിദ്യാഭ്യാസം അവകാശമാണെന്ന അടിസ്ഥാനബോധ്യം മറന്നുകൊണ്ടുള്ള തീരുമാനത്തിൽനിന്ന്‌ പിൻമാറണമെന്ന്‌ അസ്യൂട്ട് പ്രസിഡന്റ് ഡോ. സംഗമേശൻ, ജനറൽ സെക്രട്ടറി ഡോ. ബിച്ചു

Read more: https://www.deshabhimani.com/news/kerala/news-alappuzhakerala-31-07-2020/885905
ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും വിദ്യാർഥികളും ഗവേഷകരുമെല്ലാം നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ട്വിറ്ററിൽ #RejectNEP2020 എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗാണ്.
Read more: https://www.deshabhimani.com/from-the-net/reject-nep-hashtag-trend-on-twitter/885776

വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സമ്പ്രദായം തകർത്ത് പൂർണമായും കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തനത് വിദ്യാഭ്യാസശൈലിയെ ഇല്ലാതാക്കുന്നതാണ് പുതിയ നയം. വർഷങ്ങളായി 10, +2, +3 എന്ന രീതിയിൽ കേരളം പിന്തുടരുന്ന സമ്പ്രദായം രാജ്യത്ത് എന്നും ഒന്നാം സ്ഥാനത്താണ്.  രാജ്യം നിരവധി തവണ അഭിനന്ദിച്ചിട്ടുമുണ്ട്. ഇതാണ് ഇല്ലാതാകുന്നത്.

കേരളം വളർത്തിയെടുത്ത ജനകീയ വിദ്യാഭ്യാസ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെ നശിപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/national-education-policy-c-raveendranath/885775

സ്വകാര്യമേഖലയിലെ ഉദാരമതികളുടെ സഹായംവഴി വിദ്യാഭ്യാസസൗകര്യങ്ങൾ മെച്ചപ്പെടുത്തും’,  മോഡിസർക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ ഊന്നിപ്പറയുന്നു. തീവ്രസ്വകാര്യവൽക്കരണത്തിനായി കവാടം തുറന്നിട്ടെന്ന് വ്യക്തം.  30 വർഷമായി വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമേഖല ശക്തിപ്രാപിക്കുകയാണ്‌. വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയർന്നതല്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇതുവഴി സാധ്യമായിട്ടില്ല.

രാജ്യത്ത്‌ സ്‌കൂൾതലത്തിൽ 45 ശതമാനം കുട്ടികളും പഠിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളില്‍. കോളേജ്‌ തലത്തിൽ 45 ശതമാനം സ്വകാര്യ അൺഎയ്‌ഡസ്‌ സ്ഥാപനങ്ങളിലും 21  ശതമാനം എയ്‌ഡഡ്‌ സ്ഥാപനങ്ങളിലും. പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്നവരിൽ 70 ശതമാനവും സ്വകാര്യ അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിലാണ്‌. സർവകലാശാലാ ക്യാമ്പസ്‌മേഖലയിൽ മാത്രമാണ്‌ പൊതുസ്ഥാപനങ്ങൾക്ക്‌ മുൻതൂക്കം‌.

പണമിറക്കാന്‍ സർക്കാർ തയ്യാറല്ല
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്നാണ്‌ സ്വകാര്യസ്ഥാപനങ്ങളുടെ വാഗ്‌ദാനമെങ്കിലും അനുഭവം മറിച്ചാണെന്ന്‌ ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക്‌ സ്റ്റഡീസ്‌ ആൻഡ്‌ പ്ലാനിങ്ങിലെ പ്രൊഫ. സുരജിത്‌ മജുംദാർ ചൂണ്ടിക്കാട്ടി. 30 വർഷമായി നടപ്പാക്കിവരുന്ന സാമ്പത്തികനയങ്ങളുമായി ഇതിനു ബന്ധമുണ്ട്‌. ഈ സാമ്പത്തികനയത്തിന്റെ ഗുണഭോക്താക്കൾ ജനസംഖ്യയിൽ 10 ശതമാനംമാത്രം‌. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്ര പണം ചെലവിടാനും അവർക്കാകും‌. ശേഷിക്കുന്ന 90 ശതമാനംപേർക്ക്‌ സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനുള്ള വഴിയും വിദ്യാഭ്യാസമാണ്‌. ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള ത്വര ചൂഷണംചെയ്യുകയാണ്‌. പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം മുടക്കാൻ സർക്കാർ തയ്യാറല്ല. സമ്പന്നർക്ക് ‌ അധികനികുതി ചുമത്തി വരുമാനം വർധിപ്പിക്കാനോ പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനോ സർക്കാർ തയ്യാറല്ല‌–- പ്രൊഫ. മജുംദാർ പറഞ്ഞു. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക്‌ സർക്കാർ കൂടുതൽ നികുതിയിളവ്‌ നൽകും.

സർക്കാരിന്റെ വരുമാനം കൂടുതൽ ശോഷിക്കും. ഇതിന്റെ പേരിൽ ചെലവുകളിൽ വരുത്തുന്ന വെട്ടിക്കുറയ്‌ക്കലും പൊതുവിദ്യാഭ്യാസമേഖലയെ ബാധിക്കും. ഇത്‌ മറികടക്കാൻ  ഉദാരമതികളുടെ സഹായം തേടുമെന്നാണ്‌ പറയുന്നത്‌.
ആർഎസ്‌എസ്‌ അടക്കമുള്ള സംഘടനകൾക്ക്‌ വിദ്യാലയങ്ങളുടെ നടത്തിപ്പ്‌ കൈമാറാനും ലക്ഷ്യമിടുന്നു.


Read more: https://www.deshabhimani.com/news/national/news-national-03-08-2020/886565

പുതിയ വിദ്യാഭ്യാസനയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും ഭരണഘടനപരമായി വ്യവസ്ഥചെയ്‌ത അവകാശങ്ങൾ നിഷേധിക്കപ്പെടാന്‍ വഴിയൊരുക്കും. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ അവകാശം നൽകുന്നതാണ്‌ ഭരണഘടനയുടെ 30(1)എ അനുച്ഛേദം. ന്യൂനപക്ഷസ്ഥാപനങ്ങൾക്ക്‌ സർക്കാർഫണ്ട്‌ ലഭിക്കാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഭരണഘടനയുടെ 30(2) അനുച്ഛേദം. ഇവ ലംഘിക്കുംവിധമാണ്‌ പുതിയ നയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനസംവിധാനം വിഭാവനം ചെയ്യുന്നത്‌.

മത്സരത്തിന്‌ സജ്ജമായ നിലയിൽ പൊതു–- സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നാണ്‌ നയത്തിൽ പറയുന്നത്‌. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മേഖലകളിലെ സ്ഥാപനങ്ങൾക്ക്‌ ഈ കഴുത്തറപ്പൻ മത്സരം അതിജീവിക്കാൻ കഴിയില്ല. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ വ്യവസ്ഥചെയ്യുന്നതാണ്‌ ഭരണഘടനയുടെ 29–-ാം വകുപ്പ്‌. എല്ലാ സ്ഥാപനങ്ങളെയും ഒരേ വാർപ്പ്‌ മാതൃകയിൽ പരിഗണിക്കുന്ന ഉന്നതവിദ്യാഭ്യാസ ഏജൻസിയും ഏകീകൃത സ്‌കൂൾ വിദ്യാഭ്യാസപദ്ധതിയും ഈ വകുപ്പിന്റെ ലംഘനമാണ്‌.


Read more: https://www.deshabhimani.com/news/national/news-national-03-08-2020/886522
Teachers find fault with NEP
 

Large sections of the teaching community in the State’s higher education sector have come out against the National Education Policy (NEP) 2020.

The Association of Kerala Government College Teachers (AKGCT) alleges that the policy has greater thrust on protecting corporate interests.

AKGCT president M. Sathyan and general secretary N. Manoj caution that by phasing out the university affiliation system and setting up a dedicated agency to sanction funds for research projects, the Centre has attempted to bring the sector under a tight leash.

The policy will undo the progress attained by the State since the reformation movement, according to All Kerala Private College Teachers’ Association (AKPCTA) president Jogy Alex and general secretary C. Padmanabhan.

The Federation of State Employees and Teachers Organisations too has protested against the policy.

‘Against secularism’

The All Kerala School Teachers Union (AKSTU) has appealed to the Centre to reject the NEP as it “challenges the country’s secularism and nationalism.” The AKSTU alleges that the policy does not consider the educational rights of the disadvantaged. It promotes only skill development, traditions, and study of Sanskrit. Only the universalisation of pre-primary education seems to be a welcome idea, union president N. Sreekumar and general secretary O.K. Jayakrishnan say.

Question of access

The Aided Higher Secondary Teachers Association (AHSTA) says the policy ignores the Kothari’s commission’s directions on structure and approach to education and democratic, secular, and scientific aspects. While promising quality education till secondary level, it does not address issues such as access, equality, and participation.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ