പുതിയ ഹൈക്കോടതി കെട്ടിടത്തിലെ കോടതി മുറികൾക്ക് 'പതിമൂന്ന്' എന്ന 'അശുഭ' നമ്പർ ഒഴിവാക്കി നമ്പറിടാൻ കേരള ഹൈക്കോടതി തീരുമാനിച്ചു.
അതിനെതിരെ ഒരു പൗരൻ ഹർജി നൽകി.
ആ ഹർജി ഹൈക്കോടതി തള്ളി.
ഹർജിക്കാരനോട് പതിനായിരം രൂപ പിഴയടയ്ക്കാനും ഉത്തരവായി.
അന്നത്തെ പതിനായിരം രൂപയാണെന്ന് ഓർക്കണം.
ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചു.
അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന കേരള ഹൈക്കോടതി എന്ന സ്ഥാപനത്തിന്റെ നടപടിയെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു.
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
നമ്പറിടുന്നത് പുന:പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
അപ്പോഴും കേരള ഹൈക്കോടതി പതിമൂന്നിനെ മറികടന്നു.
അതിനായി കോടതി മുറികൾക്ക് അതാതു നിലകളുടെ നമ്പറും എ, ബി, സി എന്നിങ്ങനെ ഉപ നമ്പറുകളും നൽകി.
എട്ടു നിലകളുള്ള ഹൈക്കോടതി പതിമൂന്ന് എന്ന നമ്പറിനെ മറികടന്നത് അങ്ങനെയാണ്.
എത്ര പേർക്ക് മേൽക്കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടാവും?
സുപ്രീം കോടതി തെറ്റു ചെയ്യുമ്പോൾ ആർക്കും ചോദ്യം ചെയ്യാനാവില്ല.
സുപ്രീം കോടതി വിധി അന്തിമമാണ്.
ആ വിധികളെല്ലാം ശരിയായതു കൊണ്ടല്ല അന്തിമമാകുന്നത്.
അന്തിമമാണ് എന്നതുകൊണ്ടു മാത്രം ശരിയാകുന്ന വിധികൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ