ആണെന്ന് തോന്നുന്നു, എന്നാണ് എന്റെ ഓര്‍മ്മ എന്നങ്ങ് പറഞ്ഞേക്കുക'; മൊഴി തെറ്റിയാലും രക്ഷപ്പെടാനുള്ള വഴി പറഞ്ഞ് ദിലീപിന്റെ അഭിഭാഷകന്‍
നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നെന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നല്‍കുന്ന മൊഴിയില്‍ തെറ്റ് സംഭവിച്ചാലും രക്ഷപ്പെടാനുള്ള വഴികള്‍ പഠിപ്പിച്ച് ദിലീപിന്റെ അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ പരിശീലിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയിലാണ് ഇക്കാര്യമുള്ളത്. ചോദ്യങ്ങളില്‍ ആശയക്കുഴപ്പം തോന്നിയാലോ നല്‍കേണ്ട മറുപടിയില്‍ സംശയം ഉണ്ടെങ്കിലോ ആണെന്ന് തോന്നുന്നു, എന്നാണ് എന്റെ ഓര്‍മ്മ എന്നങ്ങ് പറഞ്ഞേക്കുക എന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്.
നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നെന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. 2017 ഫെബ്രുവരി 17ന് രാത്രിയിലാണ് നടി ആക്രമിക്കപ്പെടുന്നത്. താന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ ഡോ. ഹൈദരലിയുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നായിരുന്നു രേഖകള്‍ ചൂണ്ടിക്കാട്ടി ദിലീപ് മൊഴി നല്‍കിയത്. ഈ സമയത്ത് ഏത് സിനിമയിലാണ് ദിലീപ് അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കമ്മാരസംഭവം എന്നായിരുന്നു അനൂപ് മൊഴി പരിശീലനത്തില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് രാമലീലയുടെ സമയത്താണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തിരുത്തുന്‌ന
ഈ അവസരത്തില്‍ അങ്ങനെ 'എന്തെങ്കിലും സംശയം വരുകയാണെങ്കില്‍, ആണെന്ന് തോന്നുന്നു, എന്നാണ് എന്റെ ഓര്‍മ്മ എന്നു പറഞ്ഞങ്ങ് ക്വാളിഫൈ ചെയ്‌തേക്കുക. അപ്പൊ തെറ്റിപ്പോയാലും കുഴപ്പമില്ല', എന്നാണ് അഭിഭാഷകന്‍ അനൂപിന് നിര്‍ദ്ദേശം നല്‍കുന്നത്. ചോദ്യങ്ങള്‍ അഭിഭാഷകന്‍ തന്നെ ചോദിക്കുകയും അനൂപ് പറയേണ്ട രീതിയില്‍ അദ്ദേഹം തന്നെ മറുപടി നല്‍കുകയും ചെയ്യുന്ന രീതിയിലാണ് മൊഴി പഠിപ്പിക്കുന്നത്.
മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം:
അഭിഭാഷകന്‍: ആലുവയിലെ വീട്ടില്‍ എന്നാണ് താമസം തുടങ്ങിയത്, വീട് പണി കഴിഞ്ഞിട്ട്.
അനൂപ്: ഫെബ്രുവരി 13-ാം തീയതിയാണ് ചേട്ടന്‍(ദിലീപ്) വന്നത്.
അഭിഭാഷകന്‍: 13-ാം തീയതി ചേട്ടനും അമ്മയും കാവ്യയും മീനൂട്ടിയും ഉണ്ടായിരുന്നു?
അനൂപ്: ഇല്ലില്ല, ചേട്ടനും മീനൂട്ടിയും കൂടിയാണ് വന്നത്.
അഭിഭാഷകന്‍: കാവ്യയും ഉണ്ടായിരുന്നു ചേട്ടനും കൂടിയാണ് വന്നത്.
എല്ലാവരും കൂടെ തീരുമാനിച്ച് വീട്ടില്‍ താമസം തുടങ്ങാം എന്ന് കരുതി വന്നതാണോ.
അല്ലല്ല, അങ്ങനെയല്ല വന്നത്, യാദൃച്ഛികമായി അങ്ങനെയങ്ങ് താമസം തുടങ്ങി എന്നതേയുള്ളൂ.
അതെങ്ങനയാണ് അങ്ങനെ സംഭവിച്ചത്, യാദൃച്ഛികമായി തുടങ്ങുന്നത്, വേറെന്തെങ്കിലും അവിടുന്ന് ഒളിച്ചുവന്നതോ എന്തെങ്കിലുമാണോ?
അനുപ്: അല്ല തീരെ വയ്യാണ്ട്, ഷൂട്ടിംഗിന്.
അഭിഭാഷകന്‍: അങ്ങനെയല്ല, 14-ാം തീയതി മീനൂട്ടിക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയില്‍ പോകേണ്ടതുണ്ടായിരുന്നു. അത് ആ അമേരിക്കന്‍ ഷോയ്ക്ക് പോകുന്നതിനുമൊക്കെയായിട്ട് പാസ്‌പോര്‍ട്ട് റിന്യൂ ചെയ്യേണ്ടതിനായിട്ടായിരുന്നു. അന്നവിടെ വന്ന് ദിലീപും മീനൂട്ടിയും കാവ്യയും കൂടെ അവിടെ വന്നു. ചേട്ടന്‍ (ദിലീപ്) ഹൈദരലി ഡോക്ടറെ പോയ് കണ്ടു. തിരിച്ചു വന്നുകഴിഞ്ഞപ്പോഴത്തേക്ക് ചേട്ടന്‍ അന്ന് അവിടെ കിടന്നു. അത് കഴിഞ്ഞ് അടുത്ത ദിവസങ്ങളിലും ഹൈദരലി ഡോക്ടറെ കാണാന്‍ ഉണ്ടായിരുന്നു. ഡ്രിപ്പ് ഇടാനായിട്ട്. അപ്പൊ രാവിലെ ഒന്നുകില്‍ ചേട്ടന്‍ അങ്ങോട്ട് പോവുക, അല്ലെങ്കില്‍ നഴ്‌സ് ഇങ്ങോട്ട് വരിക ഡ്രിപ്പ് ഇടാനായിട്ട്. രാവിലേയും വൈകുന്നേരവുമുക്കെ ഇത് തന്നെ. അങ്ങനെ പിന്നെയും അവിടെ താമസം തുടങ്ങി.
അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാല്‍, ഇവരവിടെ താമസം തുടങ്ങുമ്പോഴത്തേക്ക് പത്രമിടുന്നില്ല, ടിവിയും ഇല്ല. അവിടെ ടിവിയും പത്രവും എല്ലാം വരുന്നത് ഇവരവിടെ താമസം തുടങ്ങി കുറേ ദിവസം കഴിഞ്ഞിട്ടാണ്. അതുകൊണ്ട് ഈ ഭാവനയെ ആക്രമിച്ച സംഭവം ടിവിയിലൂടെയും പത്രത്തിലൂടെയും അറിഞ്ഞിട്ടില്ല. അത് കഴിഞ്ഞുള്ള കാര്യങ്ങളും അതിലേക്ക് വന്നിട്ടില്ല. അതാണ് നമ്മള് പറയുന്ന ഒരു കാര്യം.
സ്ത്രീ ശബ്ദം: ദിലീപിന് അന്ന് പനിയായിരുന്നു ചെസ്റ്റ് കണ്‍ജഷന്‍ ഉണ്ടായിരുന്നു.
അഭിഭാഷകന്‍: അവിടെ വരുമ്പോഴേക്കും എത്ര ദിവസം ഈ പനിയുണ്ടായിരുന്നു, അല്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ലേ.
അനൂപ്: ഇല്ല.
അഭിഭാഷകന്‍: ആശുപ്രതിയില്‍ പോയിട്ടേ ഇല്ല.
അനൂപ്: പോയിട്ടുണ്ട് ഡോക്ടറെ കണ്ട് ഡ്രിപ്പിട്ടിട്ടുണ്ട്.
അഭിഭാഷകന്‍: പോയിട്ടുണ്ട്, ഡോക്ടറെ കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും ആശുപത്രിയില്‍ പോയിട്ടുണ്ട്.
അനൂപ്: ഞാനും കൂടെ പോയിട്ടുണ്ട്.
അഭിഭാഷകന്‍: ആശുപത്രിയില്‍ പോയി കിടക്കുന്നതിനേക്കാള്‍ സൗകര്യത്തില്‍ വീട്ടില്‍ കിടക്കാമെന്നുള്ളതുകൊണ്ട് വീട്ടിലായിരുന്നു.
ആശുപത്രയില്‍ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞായിരുന്നോ.
അതെനിക്ക് അറിയില്ല. ഞാന്‍ കൂടെ പോയിരുന്നില്ല. ചേട്ടനും ഡോക്ടര്‍ക്കുമേ അറിയാമായിരുന്നുള്ളൂ. റെസ്റ്റ് വേണമെന്ന് പറഞ്ഞിരുന്നു.
അത് ഏത് സനിമയുടെ ഷൂട്ടിന് ഇടയിലാണ്. ഏത് സിനിമയുടെ ഷൂട്ടിനിടയിലാണ് ഇവര്‍ ഇങ്ങനെ താമസം തുടങ്ങുന്നത്.
അനൂപ്: കമ്മാരസംഭവം.
അഭിഭാഷകന്‍: അല്ല, രാമലീല. അങ്ങനെ എന്തെങ്കിലും സംശയം വരുകയാണെങ്കില്‍, ആണെന്ന് തോന്നുന്നു, എന്നാണ് എന്റെ ഓര്‍മ്മ എന്നു പറഞ്ഞങ്ങ് ക്വാളിഫൈ ചെയ്‌തേക്കുക. അപ്പൊ തെറ്റിപ്പോയാലും കുഴപ്പമില്ല.
എന്താണ് അസുഖമെന്തായിരുന്നു.
അനൂപ്: ചെസ്റ്റ് പെയിനും.
അഭിഭാഷകന്‍: ചെസ്റ്റ് പെയിന്‍ ഇല്ല, ചെസ്റ്റ് ഇന്‍ഫെക്ഷനും.
അനൂപ്: നല്ല പനിയുമായിരുന്നു.
അഭിഭാഷകന്‍: നല്ല പനി എന്ന് പറയുമ്പോ, ഹൈദരാലി ഡോക്ടര്‍ എഴുതി തന്നത് ആദ്യത്തെ ദിവസത്തെ ടെംപറേച്ചറേ അതില്‍ എഴുതിയിട്ടുള്ളൂ. പിന്നെ അടുത്ത ദിവസം ടെംപറേച്ചര്‍ ഇല്ല. എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ വെറുതേ എഴുതി വെച്ചിരിക്കുന്ന ചാര്‍ട്ട് ആണല്ലോ. അതുകൊണ്ടെന്താണെന്നുവെച്ചു കഴിഞ്ഞാല്‍, ചേട്ടന് തീരെ സുഖമില്ലായിരുന്നു. പനി ആദ്യമുണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് വലിയ ചെസ്റ്റ് കണ്‍ജഷനും ഒക്കെയായിരുന്നു ഉണ്ടായിരുന്നത്. ചെസ്റ്റ് കണ്‍ജഷന്‍ ഉണ്ടായിരുന്നു, തൊണ്ട വേദന ഉണ്ടായിരുന്നു. ഇതാണ് നമ്മള്‍ അവിടുത്തെ മെഡിക്കല്‍ റെക്കോര്‍ഡില്‍ കാണുന്നത്. നല്ല ചുമയുണ്ടായിരുന്നു. തൊണ്ട വേദനയുണ്ടായിരുന്നു. ചെസ്റ്റ് കണ്‍ജഷന്‍ ഉണ്ടായിരുന്നു.
അപ്പൊ ആ സമയങ്ങളിലൊക്കെ ചേട്ടനെ പോയി കാണുമായിരുന്നോ.
അനൂപ്: ആ കാണുമായിരുന്നു.
അഭിഭാഷകന്‍: രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ പോകുമായിരുന്നോ.
ആ പറ്റുമ്പോഴൊക്കെ പോകുമായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്ന് പറഞ്ഞോ.
ഈ ഹൈദരാലി ഡോക്ടറുമായി രണ്ട് മൂന്ന്, ഒരു പത്ത് പന്ത്രണ്ട് വര്‍ഷത്തെ പരിചയമുണ്ടോ?
അനൂപ്: അച്ഛന്റെ കാലത്തേ പരിചയമാണ്, ചെറുപ്പ കാലം മുതലേ ഉള്ള പരിചയമാണ്.
അഭിഭാഷകന്‍: ചെറുപ്പം മുതലേ ഞങ്ങള്‍ക്ക് അറിയാമായിരുന്നതാണെന്ന് പറഞ്ഞാമതി.
അപ്പൊ ഡോക്ടര്‍ നിങ്ങള്‍ എന്ത് പറഞ്ഞാലും ചെയ്യുമെന്ന് ഉറപ്പാണ്. എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല, ചോദ്യം മനസ്സിലായില്ല.
ഡോക്ടര്‍ നമ്മള് കാരണം കൃത്രിമമായി ഉണ്ടാക്കി എന്ന് പറയും. അങ്ങനെ എന്തെങ്കിലും വരുവാണെങ്കില്‍ ആ ചോദ്യം എനിക്ക് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല എന്ന് തന്നെയങ്ങ് പറഞ്ഞാ മതി.
അപ്പൊ ചോദ്യം കേട്ടാല്‍ എന്താ നിങ്ങള്‍ക്ക് മനസ്സിലാവില്ലേ, പഠിച്ചതല്ലേ, ഡ്രിഗ്രിയല്ലേ, ബികോം എന്നൊക്കയല്ലേ പറയുന്നത് എന്നൊക്കെ പറഞ്ഞ് ഇയാള്‍ അപ്പോഴേക്കും ചീത്ത പറയും. അതൊന്നും നമ്മള്‍ മൈന്‍ഡ് ചെയ്യണ്ട.
https://www.reporterlive.com/amp/kerala/dileeps-lawyer-teaches-brother-anoop-to-escape-even-if-he-misses-some-point-77747
മൊഴിമാറ്റിക്കാന്‍ രാമന്‍പിള്ള നേരിട്ടിറങ്ങി; അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയില്‍ രാമന്‍പിള്ളയും
ഒരു പെന്‍ ഡ്രൈവിനേക്കുറിച്ചായിരുന്നു ശബ്ദരേഖയില്‍ രാമന്‍പിള്ളയുടെ പരാമര്‍ശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ അനൂപിന്റെ മൊഴി മാറ്റിക്കാന്‍ ദിലീപിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള നേരിട്ടിറങ്ങി. അനൂപിനെ മൊഴിപഠിപ്പിക്കാന്‍ രാമന്‍ പിള്ള നേരിട്ട് ഇടപെട്ടതിന് തെളിവ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. മൊഴി റിഹേഴ്സലില്‍ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസും അനൂപും. അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് അഡ്വ. രാമന്‍ പിള്ളയുടെ ശബ്ദവുമുള്ളത്. ഒരു പെന്‍ ഡ്രൈവിനേക്കുറിച്ചായിരുന്നു ശബ്ദരേഖയില്‍ രാമന്‍പിള്ളയുടെ പരാമര്‍ശം. ഫിലിപ്പ് ടി വര്‍ഗീസിനേയും അനൂപിനേയും പെന്‍ ഡ്രൈവിനേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.
മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം:
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: രണ്ടു ദിവസത്തേക്കാണ് തിരുവന്തപുരത്തേക്ക് പോയത്. 14-ാം തീയതി വിഷു അതിനു മുന്‍പ് വീട്ടിലുണ്ട്. വിഷുവിന്റെ തലേന്ന് രാത്രിയാണ് വീട്ടില്‍ വന്നത്. വിഷുവിന്റെ തലേന്ന് രാത്രി വീട്ടില്‍ വന്നു. വിഷുവിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്തേയ്ക്ക് പോയി എന്നു പറയണം. രണ്ടു ദിവസം തിരുവനന്തപുരത്ത് നില്‍ക്കുന്നു. അവിടെ നിന്ന് 17-ാം തീയതി രാവിലെ വരുന്നു. 18, 19, 20, 21, 22 എന്നീ അഞ്ച് ദിവസം റിഹേഴ്സലും സൗണ്ട് റെക്കോര്‍ഡിങ്ങും ഉണ്ടായിരുന്നു എന്നും പറയണം. ഈ രണ്ടു കാര്യങ്ങളും തെളിയിക്കണം. അതു കഴിഞ്ഞ് 23-ാം തീയതി വെളുപ്പിന് അമേരിക്കയിലേക്ക് പോകുന്നു. കൂടെ ആരൊക്കെ പോയിട്ടുണ്ട്.
അനൂപ്: കാവ്യയും മീനൂട്ടിയും
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: കത്തിനെപ്പറ്റി ചോദിക്കും, കത്തിനെപ്പറ്റി ചോദിക്കുമ്പോ എന്തു പറയണം
അനൂപ്: കണ്ടിട്ടുണ്ട് എന്ന് പറയണം
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: വേണ്ട കണ്ടിട്ടുണ്ടായിരിക്കാം വായിച്ചതായി ഓര്‍ക്കുന്നില്ല എന്ന് പറയണം.
അനൂപ്: ഓക്കെ
അഡ്വ. ബി രാമന്‍പിള്ള: പെന്‍ഡ്രൈവ്, പെന്‍ഡ്രൈവ്
അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്: ഞാന്‍ ഇപ്പോ പറഞ്ഞിരുന്നു സാറിനോട്, സാര്‍ ഫോണില്‍ ആയിരുന്നു. സാര്‍ ഫോണില്‍ ആയിരുന്നപ്പോ ഞാന്‍ പറഞ്ഞു പെന്‍ഡ്രൈവ് എന്തെന്ന്, ഇവിടെ നോക്കീട്ട് വിളിച്ചു പറഞ്ഞിരുന്നു.
മറ്റൊരു ശബ്ദം: ഈ കത്ത് സംഭവം ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ ആയിരുന്നോ, ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ ആയിരുന്നോ, അവിടെ പോകാറുണ്ടോ?
അനൂപ്: ആ എല്ലാ ദിവസവും പോകാറുണ്ട്.
മറ്റൊരു ശബ്ദം: അവിടെ ആരാ മാനേജ് ചെയ്യുന്നത്.
അനൂപ്: അവിടെ ലെനിന്‍, ലെനിന്‍ എന്നു പറയുന്ന മാനേജരുണ്ട്.
മറ്റൊരു ശബ്ദം: എത്ര സ്റ്റാഫുണ്ട്.
അനൂപ്: മൂന്ന്. ലെനിന്‍, ദിമിത്രി, ബിന്ദു.
മറ്റൊരു ശബ്ദം: കത്തിന്റെ കാര്യം ചോദിക്കുമായിരിക്കും അല്ലേ (അനൂപിനോടല്ല മറ്റോരാടോ). ഡിജിപിക്ക് ദിലീപ് അമേരിക്കയിലേക്ക് പോയി പരാതി കൊടുത്ത കാര്യം അറിയാവോ.
അനൂപ്: അറിയാം.
മറ്റൊരു ശബ്ദം: അറിയാം.
മറ്റൊരു ശബ്ദം: എങ്ങെനെ അറിയാം.
അനൂപ്: ദിലീപ് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്.
മറ്റൊരു ശബ്ദദം: പരാതി അവിടെ ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍ കൊണ്ടു കൊടുത്തിട്ട് ഞാനാണ് രഞ്ജിത്തേട്ടന്റെ കൈയ്യില്‍ കൊടുക്കാന്‍ വേണ്ടി ട്രാവന്‍കൂറില്‍ കൊണ്ടു കൊടുക്കാന്‍ പറഞ്ഞത്. ദിലീപല്ലേ പറഞ്ഞത്.
അനൂപ്: അതെ ചേട്ടന്‍ പറഞ്ഞിരുന്നു. ഞങ്ങളോടും പറഞ്ഞിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസില് (മുഴുവന്‍ ആയി പറയുന്നില്ല)
മറ്റൊരു ശബ്ദം: ഞങ്ങളുടെ ഓഫീസായിട്ടുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനില്‍, ഗ്രാന്‍ഡ് പ്രൊഡക്ഷന്റെയും പ്രിയാഞ്ജലി പ്രൊഡക്ഷന്റെയും കൂടിയിട്ടുള്ള ഓഫീസില്
ആരുടേതെന്ന് വ്യക്തമല്ലാത്ത ശബ്ദം: പോകുന്നതിന് മുന്‍പ് രണ്ടു ദിവസമാണെന്ന് പറയണം അതായത് 21 നാണെന്ന് പറയണം.
https://www.reporterlive.com/amp/kerala/its-too-late-to-know-when-the-actress-was-attacked-suffice-it-to-say-that-there-was-no-tv-and-no-newspaper-77746
നടി ആക്രമിക്കപ്പെട്ട സംഭവം അറിയാന്‍ വൈകി'; ടിവിയും പത്രവും ഇല്ലായിരുന്നെന്ന് പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകന്‍ അനൂപിനോട്
അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് ഇക്കാര്യമുള്ളത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അറിയാന്‍ വൈകിയെന്ന് സമര്‍ത്ഥിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ പരിശീലിപ്പിക്കുന്നതിന്റെ ശബ്ദരേഖപുറത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് ഇക്കാര്യമുള്ളത്. ആലുവയിലെ വീട്ടില്‍ ദിലീപ് കുടുംബത്തോടെ താമസം ആരംഭിച്ചപ്പോള്‍ അവിടെ ടിവിയില്ലായിരുന്നുവെന്നും പത്രവും വരാറില്ലെന്നും അതിനാല്‍ സംഭവം അറിയാന്‍ വൈകിയെന്നും മൊഴി നല്‍കാന്‍ അനൂപിനെ ദിലീപിന്റെ അഭിഭാഷകര്‍ പരിശീലിപ്പിക്കുന്നതായാണ് ശബ്ദരേഖയില്‍ ഉള്ളത്.
ആലുവയിലെ വീട്ടില്‍ യാദൃച്ഛികമായാണ് താമസം ആരംഭിച്ചത്. അമേരിക്കന്‍ യാത്രയ്ക്കായി മകളുടെ പാസ്‌പ്പോര്‍ട്ട് പുതുക്കാന്‍ ആലുവയിലെ പാസ്‌പ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തി. ഇതിന് ശേഷം ഇവിടുത്തെ വീട്ടിലായിരുന്നു താമസിച്ചത്. പിന്നീട് ചികിത്സയുടെ സൗകര്യാര്‍ത്ഥം ഇവിടെ തുടരുകയായിരുന്നുവെന്നും അഭിഭാഷകര്‍ മൊഴി നല്‍കാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെടുമ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി വ്യാജ രേഖയുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണ് ഇങ്ങനെ മൊഴിനല്‍കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
ആലുവയിലെ വീട്ടില്‍ ദിലീപ് കുടുംബത്തോടെ താമസം ആരംഭിക്കുമ്പോള്‍ പത്രമിടുന്നില്ലെന്നും ടിവിയില്ലെന്നും മൊഴി നല്‍കാന്‍ അഭിഭാഷകര്‍ അനൂപിനെ പരിശീലിപ്പിക്കുന്നു. അതുകൊണ്ടാണ് നടിയെ ആക്രമിച്ച സംഭവം അറിയാന്‍ വൈകിയതെന്നും പറയാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു.
മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം:
അഭിഭാഷകന്‍: ആലുവയിലെ വീട്ടില്‍ എന്നാണ് താമസം തുടങ്ങിയത്, വീട് പണി കഴിഞ്ഞിട്ട്.
അനൂപ്: ഫെബ്രുവരി 13-ാം തീയതിയാണ് ചേട്ടന്‍(ദിലീപ്) വന്നത്.
അഭിഭാഷകന്‍: 13-ാം തീയതി ചേട്ടനും അമ്മയും കാവ്യയും മീനൂട്ടിയും ഉണ്ടായിരുന്നു?
അനൂപ്: ഇല്ലില്ല, ചേട്ടനും മീനൂട്ടിയും കൂടിയാണ് വന്നത്.
അഭിഭാഷകന്‍: കാവ്യയും ഉണ്ടായിരുന്നു ചേട്ടനും കൂടിയാണ് വന്നത്.
എല്ലാവരും കൂടെ തീരുമാനിച്ച് വീട്ടില്‍ താമസം തുടങ്ങാം എന്ന് കരുതി വന്നതാണോ.
അല്ലല്ല, അങ്ങനെയല്ല വന്നത്, യാദൃച്ഛികമായി അങ്ങനെയങ്ങ് താമസം തുടങ്ങി എന്നതേയുള്ളൂ.
അതെങ്ങനയാണ് അങ്ങനെ സംഭവിച്ചത്, യാദൃച്ഛികമായി തുടങ്ങുന്നത്, വേറെന്തെങ്കിലും അവിടുന്ന് ഒളിച്ചുവന്നതോ എന്തെങ്കിലുമാണോ?
അനുപ്: അല്ല തീരെ വയ്യാണ്ട്, ഷൂട്ടിംഗിന്.
അഭിഭാഷകന്‍: അങ്ങനെയല്ല, 14-ാം തീയതി മീനൂട്ടിക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയില്‍ പോകേണ്ടതുണ്ടായിരുന്നു. അത് ആ അമേരിക്കന്‍ ഷോയ്ക്ക് പോകുന്നതിനുമൊക്കെയായിട്ട് പാസ്‌പോര്‍ട്ട് റിന്യൂ ചെയ്യേണ്ടതിനായിട്ടായിരുന്നു. അന്നവിടെ വന്ന് ദിലീപും മീനൂട്ടിയും കാവ്യയും കൂടെ അവിടെ വന്നു. ചേട്ടന്‍ (ദിലീപ്) ഹൈദരലി ഡോക്ടറെ പോയ് കണ്ടു. തിരിച്ചു വന്നുകഴിഞ്ഞപ്പോഴത്തേക്ക് ചേട്ടന്‍ അന്ന് അവിടെ കിടന്നു. അത് കഴിഞ്ഞ് അടുത്ത ദിവസങ്ങളിലും ഹൈദരലി ഡോക്ടറെ കാണാന്‍ ഉണ്ടായിരുന്നു. ഡ്രിപ്പ് ഇടാനായിട്ട്. അപ്പൊ രാവിലെ ഒന്നുകില്‍ ചേട്ടന്‍ അങ്ങോട്ട് പോവുക, അല്ലെങ്കില്‍ നഴ്‌സ് ഇങ്ങോട്ട് വരിക ഡ്രിപ്പ് ഇടാനായിട്ട്. രാവിലേയും വൈകുന്നേരവുമുക്കെ ഇത് തന്നെ. അങ്ങനെ പിന്നെയും അവിടെ താമസം തുടങ്ങി.
അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാല്‍, ഇവരവിടെ താമസം തുടങ്ങുമ്പോഴത്തേക്ക് പത്രമിടുന്നില്ല, ടിവിയും ഇല്ല. അവിടെ ടിവിയും പത്രവും എല്ലാം വരുന്നത് ഇവരവിടെ താമസം തുടങ്ങി കുറേ ദിവസം കഴിഞ്ഞിട്ടാണ്. അതുകൊണ്ട് ഈ ഭാവനയെ ആക്രമിച്ച സംഭവം ടിവിയിലൂടെയും പത്രത്തിലൂടെയും അറിഞ്ഞിട്ടില്ല. അത് കഴിഞ്ഞുള്ള കാര്യങ്ങളും അതിലേക്ക് വന്നിട്ടില്ല. അതാണ് നമ്മള് പറയുന്ന ഒരു കാര്യം.
https://www.reporterlive.com/amp/kerala/its-too-late-to-know-when-the-actress-was-attacked-suffice-it-to-say-that-there-was-no-tv-and-no-newspaper-77746
കാവ്യ ദുര്‍ബല', മഞ്ജുവിനെ സ്വാര്‍ത്ഥ ചിന്താഗതിക്കാരിയായും ചിത്രീകരിക്കാന്‍ ശ്രമം; അനൂപിനെ പഠിപ്പിച്ച് അഭിഭാഷകന്‍
മഞ്ജു വാര്യരുടെ പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കേസില്‍ പരാമര്‍ശിക്കാനും ശ്രമങ്ങളുണ്ട്
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ നടി മഞ്ജുവാര്യരിലേക്ക് ചര്‍ച്ചകള്‍ തിരിക്കാന്‍ അനൂപിനെ പഠിപ്പിച്ച് അഭിഭാഷകന്‍. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദ സന്ദേശങ്ങളിലാണ് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ക്കെതിരെയും പരാമര്‍ശങ്ങളുള്ളത്. ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മഞ്ജുവും ദിലീപുമായുള്ള അകല്‍ച്ചയുടെ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപിനെ മഞ്ജുവാര്യര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.
മഞ്ജുവിനെ കുറ്റം പറയണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിക്കുകയാണ് ശബ്ദ സന്ദേശത്തില്‍ അഭിഭാഷകന്‍. മഞ്ജു വാര്യരെ 'സ്വാര്‍ത്ഥ ചിന്താഗതിക്കാരിയായി' ചിത്രീകരിക്കുകയും മദ്യപാനം ഉള്‍പ്പെടെയുള്ള ശീലങ്ങളുള്ള വ്യക്തിയായും ചിത്രീകരിക്കാനുള്ള തരത്തിലാണ് ആശയങ്ങളാണ് അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നത്. 'മഞ്ജുവിന് സ്നേഹം മഞ്ജുവിനോട് മാത്രം'. 'പുതിയ സൗഹൃദവലയത്തിലാണ് അവരുള്ളത്. 2012 മുതല്‍ പുറത്തുപോകുന്നതിനേക്കുറിച്ച് വീട്ടില്‍ പറയാതായി. ഇത് കുടുംബത്തിലെ രീതികള്‍ക്ക് വിപരീതമാണ് എന്നും പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു.
എന്നാല്‍, മഞ്ജു മദ്യപിക്കുന്നതിനേക്കുറിച്ച് അറിയില്ലെന്നാണ് അനൂപ് പറയുന്നത്. പക്ഷേ മദ്യപിച്ച് കണ്ടതായി പറയണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മഞ്ജു വീട്ടില്‍ മദ്യപിച്ചെത്താറുണ്ട് എന്ന തരത്തിലായിരിക്കണം പറയേണ്ടത് എന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.
മഞ്ജുവിനെ തന്നിഷ്ടക്കാരിയും സ്വാര്‍ത്ഥ ചിന്താഗതിക്കാരിയായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിന് ഒപ്പം കാവ്യ ധൈര്യവതിയല്ലെന്ന് അനൂപിനെ കൊണ്ട് പറയിക്കാനും അഭിഭാഷകന്‍ ശ്രമിക്കുന്നുണ്ട്. 'ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാവ്യക്കാകില്ല. മഞ്ജുവിനും ഭാവനയ്ക്കും ശക്തമായ കഥാപാത്രങ്ങള്‍ പറ്റും എന്നുള്ള തരത്തിലാണ് അഭിഭാഷകന്‍ പറയുന്നത്. മഞ്ജു വാര്യരുടെ പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കേസില്‍ പരാമര്‍ശിക്കാനും ശ്രമങ്ങളുണ്ട്. 'മഞ്ജുവിന്റെ അച്ഛന്‍ ദുരാഗ്രഹി എന്ന തരത്തില്‍ മൊഴി നല്‍കാനാണ് അഭിഭാഷകന്‍ നിര്‍ദേശിക്കുന്നത്.
ദിലീപുമായുള്ള കല്യാണത്തിന് മുന്‍പ് കുറേ ചിത്രങ്ങള്‍ക്ക് മഞ്ജുവിന്റെ അച്ഛന്‍ അഡ്വാന്‍സ് വാങ്ങി. ഈ തുക ദിലീപ് നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടച്ചു. കല്യാണശേഷം അഭിനയിക്കേണ്ടെന്നത് മഞ്ജുവിന്റെ തീരുമാനമാണെന്ന തരത്തില്‍ പ്രതികരിക്കണം എന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നുണ്ട്.
https://www.reporterlive.com/kerala/actress-attack-case-audio-recording-of-dileeps-lawyer-and-brother-out-77724
ദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്‌നമുണ്ടാക്കി'; ഇരുവരും അകന്നതിനെക്കുറിച്ച് അനൂപ് അഭിഭാഷകനോട്; ശബ്ദരേഖ
''2010 കഴിഞ്ഞപ്പോള്‍ മഞ്ജുവിന് ചില ആളുകളുമായിട്ടുള്ള പെരുമാറ്റത്തെപ്പറ്റി ചില സംശയങ്ങള്‍ വന്നു.''
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന ശബ്ദരേഖ പുറത്ത്. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദ സന്ദേശങ്ങളിലാണ് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജുവാര്യരെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്.
2010ന് ശേഷമാണ് മഞ്ജു വാര്യര്‍ക്ക് ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് സംശയങ്ങള്‍ തോന്നി തുടങ്ങിയതെന്ന് അനൂപ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഞ്ജു സിനിമാ മേഖലയിലെ മറ്റുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും ഇതില്‍ ദിലീപിനെ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും അനൂപ് പറയുന്ന ഓഡിയോ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം പ്രസക്തഭാഗം: ''2010 കഴിഞ്ഞപ്പോള്‍ മഞ്ജുവിന് ചില ആളുകളുമായിട്ടുള്ള പെരുമാറ്റത്തെപ്പറ്റി ചില സംശയങ്ങള്‍ വന്നു. അതിനെപറ്റി ദിലീപിനോട് ചോദിച്ചപ്പോള്‍ ദിലീപ് അതെന്താണ് എന്നുള്ളതൊക്കെ പറഞ്ഞു. അപ്പം അനൂപിന്റടുത്തും മഞ്ജു ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ ചോദിക്കാറുണ്ട്. അത് കഴിഞ്ഞിട്ട് സിനിമ മേഖലയിലുള്ള മാറ്റാളുകളോടും മഞ്ജു ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇത് ചേട്ടന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ദിലീപിന് വേറെ സ്ത്രീകളായിട്ട് ബന്ധമുണ്ടെന്നും ആള് മോശം സ്വഭാവമാണ് എന്നൊക്കെ പറഞ്ഞ് മഞ്ജു ദിലീപുമായിട്ടു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഈ പറയുന്ന കാര്യങ്ങള്‍ നമ്മളറിഞ്ഞിട്ടില്ല. ദിലീപ് പുതിയ ഏതെങ്കിലും സിനിമാ നടിമാരൊക്കെയായിട്ട് അഭിനയിക്കുമ്പോള്‍ അതാരാണ് എന്നൊക്കെ അന്വേഷിക്കും. പുതിയ നടിമാര്‍ വരുമ്പോഴത്തേക്ക് മഞ്ജുവിന് താല്പര്യക്കുറവുണ്ടായിരുന്നു.''
https://www.reporterlive.com/kerala/actress-attack-case-audio-recording-of-dileeps-lawyer-and-brother-out-77723
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ