2024 ഏപ്രിൽ 4, വ്യാഴാഴ്‌ച

ഇലക്ട്രൽ ബോണ്ടിൽ 1432 കോടിയുടെ കള്ളപ്പണം, 75 ശതമാനവും ലഭിച്ചത് ഒറ്റ രാഷ്ട്രീയ പാർട്ടിക്ക്.©എൻ എ ബക്കർ

ഇലക്ട്രൽ ബോണ്ടുകളിൽ നിക്ഷേപിച്ച കമ്പനികളിൽ നിന്നും കള്ളപ്പണവും സംഭാവനായായി സ്വീകരിച്ചിരുന്നതായി കൂടുതൽ തെളിവുകൾ. 2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 24 വരെയുള്ള കണക്കുകളുടെ വിശകലനത്തിൽ 1432.4 കോടി രൂപ ഇങ്ങനെ ബോണ്ടുകളാക്കി മാറ്റയതിന്റെ കണക്കുകളാണ് പുറത്തു വന്നത്.

ഈ ബോണ്ടുകളിൽ 75 ശതമാനവും കാശാക്കി മാറ്റിയത് കേന്ദ്ര ഭരണത്തിലുള്ള ബി ജെ പി.യാണ്. അതായത് 1068.4 കോടി രൂപയുടെ ബോണ്ടുകൾ ഈ രാഷ്ട്രീയ പാർട്ടി തനിയെ കാശാക്കി മാറ്റിയെടുത്തു.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന 45 കമ്പനികളാണ് ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവ നൽകുന്ന ബോണ്ടുകൾ വാങ്ങി കൂട്ടിയത്. ഇവയിൽ 33 കമ്പനികളും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയോ, ഒരു രൂപ പോലും ലാഭം ഇല്ലാത്തവയോ ആണെന്ന് കമ്പനി ഡാറ്റകളിൽ നിന്നും വ്യക്തമാവുന്നു. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സ് വെബ് സൈറ്റിൽ കമ്പനികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ