2024 മാർച്ച് 16, ശനിയാഴ്‌ച

അതാണ് ഇടതുപക്ഷം പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്!!

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച രസകരമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു!

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി എങ്ങനെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇലക്ഷന്‍ ഡയറക്ടറേറ്റ് ആകുന്നതെന്നും മറ്റ് കേന്ദ്ര ഏജന്‍സികളെ എങ്ങനെ ഫണ്ട് പിരിവ് ഏജന്‍റുമാരാക്കുന്നു എന്നതും വ്യക്തമാകും!!

■ ഫ്യൂച്ചര്‍ ഗെയിമിങ് എന്ന സ്ഥാപനത്തില്‍ 2022 ഏപ്രില്‍ 2ന് ഇഡി റെയ്ഡ് നടക്കുന്നു. ഏപ്രില്‍ 7ന് അവര്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങി ഭരിക്കുന്ന പാര്‍ട്ടിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്കരിക്കുന്നു 

■ അര്‍ബിന്ദോ ഫാര്‍മയുടെ മാനേജിങ് ഡയറക്ടര്‍ 2022 നവംബര്‍ 10ന് അറസ്റ്റിലാകുന്നു. നവംബര്‍ 15ന് അവര്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നു.

■ ഷിര്‍ദ്ദി സായി ഇലക്ട്രിക്കല്‍സില്‍ 2023 ഡിസംബറില്‍ ഐടി റെയ്ഡ് നടക്കുന്നു. ജനുവരി 11ന് ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നു. 

■ ഡോ റെഡ്ഡീസില്‍ നവംബര്‍ 13ന് ഐടി റെയ്ഡ് നടക്കുന്നു. നവംബര്‍ 17ന് ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നു.

■ കല്‍പ്പതരു പ്രൊഡക്ട്സില്‍ ഓഗസ്റ്റ് 4ന് ഐടി റെയ്ഡ് നടക്കുന്നു. 
ഒക്ടോബര്‍ 10ന് ഇലക്ടറല്‍ ബോണ്ട് വാങ്ങി കേസ് തീര്‍ക്കുന്നു. 

■ മൈക്രോലാബില്‍ ജൂലൈ 14ന് ഐടി റെയ്ഡ് നടന്നപ്പോള്‍ ഒക്ടോബര്‍ 10ന് ഇലക്ടറല്‍ ബോണ്ട് നല്‍കി ഒത്തുതീര്‍പ്പാക്കി.

■ ഹീറോ മോട്ടോര്‍സില്‍ ഐടി റെയ്ഡ് നടക്കുന്നു. അവരും ബോണ്ട് വാങ്ങുന്നു.

ഇനി ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കണക്ക് : 

■ ടൊറന്‍റ് പവര്‍ എന്ന സ്ഥാപനം 2024 ജനുവരി 10ന് ഇലക്ടറല്‍ ബോണ്ട് വാങ്ങി സമര്‍പ്പിച്ചതിന്‍റെ പ്രതിഫലമായി 306 മെഗാവാട്ടിന്‍റെ പിഎം കുസും എന്ന പദ്ധതി പ്രകാരം സോളാര്‍ മോട്ടോര്‍ പമ്പുകളുടെ പദ്ധതി അവര്‍ക്ക് ലഭിക്കുന്നു!!

■ ആപ്കോ ഇന്‍ഫ്രാ 9000 കോടിയുടെ വെര്‍സോവ സീലിങ്ക് ടെന്‍ഡര്‍ ലഭിച്ചത് ജനുവരി 10ന് വാങ്ങി നല്‍കിയ ഇലക്ടറല്‍ ബോണ്ട് കൊണ്ട് മാത്രമാണ്. 

നോക്കൂ, ഇതിവിടെ തീരുന്നതല്ല. ജനാധിപത്യരാജ്യത്ത് ജനങ്ങളെ പറ്റിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നതിന്‍റെ നേര്‍ചിത്രമാണിത്. സകല അന്വേഷണ ഏജന്‍സികളും ഭരിക്കുന്ന ഫാസിസ്റ്റുകളുടെ ഏജന്‍റുകളാകുന്ന അവസ്ഥ ആണ് ഈ കാണണത്. 

ഇടതുപക്ഷം നിയമപ്പോരാട്ടം നടത്തിയില്ലെങ്കില്‍ ഇതാരും അറിയില്ലായിരുന്നു. ഈ കണക്കുകളില്‍ കോഴ വാങ്ങിയവരില്‍ ഇടതുപക്ഷത്തിന്‍റ പേര് കാണില്ല. അതാണ് ഇടതുപക്ഷം പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ