പുതിയ ചട്ടങ്ങള്‍ പ്രകാരം വരുന്ന കാതലായ മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്
1) ഭൂമി കൈമാറ്റം
നിലവില്‍ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂമി വിലയുടെ വ്യത്യാസവും പ്രോസസിംഗ് ഫീസും അടയ്‌ക്കേണ്ടതുണ്ട്. പുതിയ ചട്ട പ്രകാരം ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമി വിലയിലെ വ്യത്യാസം അടക്കേണ്ടതില്ല.
2) ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഭൂമി കൈമാറ്റം നടത്തുന്നതിന് നിലവിൽ സംരംഭകന് കഴിയുമായിരുന്നുള്ളൂ. പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഭൂമി കൈമാറ്റം നടത്താം.
നേട്ടം : ഭൂമി കൈമാറ്റത്തിനുള്ള ദീര്‍ഘമായ കാലതാമസം ഒഴിവാക്കാന്‍ കഴിയും.
3) ഘടനാ മാറ്റം
ഉല്പാദനം ആരംഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഘടനാ മാറ്റം നടത്തുന്നതിന് സംരംഭകന് കഴിയുമായിരുന്നുള്ളൂ.
പുതിയ റൂള്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞാല്‍ ഘടനാ മാറ്റം നടത്താം.
നേട്ടം : ഏതെങ്കിലും കാരണത്താല്‍ സംരംഭം തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് ഘടനാ മാറ്റത്തിലൂടെ നവീനമായ സംരംഭം ആരംഭിക്കാന്‍ അവസരം ലഭിക്കും.
3) പട്ടയം
പുതിയ ചട്ടം റവന്യൂ വകുപ്പിന്റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പട്ടയ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ല.
4) പട്ടയത്തിന്റെ മാതൃകയിലുള്ള മാറ്റം (Form D VII)
നിലവിലെ പട്ടയത്തിന്റെ മാതൃകയില്‍ (Form D VII) വ്യവസായ സംരംഭത്തിന്റെ സ്വഭാവം വ്യക്തമായി പറയുന്നുണ്ട്. (ഉദാ: മത്സ്യ സംസ്‌ക്കരണം, തീപ്പെട്ടി നിര്‍മ്മാണം) പുതിയ ചട്ടപ്രകാരം പട്ടയത്തില്‍ വ്യവസായ പ്രവർത്തനം എന്ന് മാത്രമെ രേഖപ്പെടുത്തുകയുള്ളു.
നേട്ടം : വ്യവസായ സ്വഭാവം മാറിയാലും അതിന്റെ മാറ്റം പട്ടയത്തില്‍ വരുത്തേണ്ടതില്ല. അത് വഴി പട്ടയ മാറ്റത്തിന് വീണ്ടും അപേക്ഷിച്ച് കാത്തിരിക്കേണ്ടതില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കുകളില്‍ വ്യവസായം നടത്തുന്ന സംരംഭകരുടെ ദീര്‍ഘ നാളത്തെ ആവശ്യങ്ങളാണ് ചട്ട പരിഷ്കരണത്തിലൂടെ നടപ്പിലാകുന്നത്. വ്യാവസായ മേഖലയിലെ കാലാനുസൃത മാറ്റങ്ങള്‍ക്കൊപ്പം കേരളവും മാറാൻ ചട്ട പരിഷ്കരണം സഹായിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
https://www.deshabhimani.com/post/20231206_8784/indusrtial-estate
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ