""""""""""""""""""""""""""""""
*ചോദ്യം 1)*
01.09.2014-ന് മുമ്പ് വിരമിച്ചവർക്ക് ഇപ്പോൾ ഓപ്ഷൻ നൽകാമോ?
*ഉത്തരം:*
01.09.2014-ന് മുമ്പ് വിരമിച്ചവർക്ക് അവരുടെ സേവന കാലയളവിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകുകയും അത്തരം ഓപ്ഷനുകൾ ഇ.പി.എഫ്.ഓ. നിരസിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഓപ്ഷൻ നൽകാം.
*ചോദ്യം 2)*
01.09.2014 - നോ അതിനു ശേഷമോ വിരമിച്ചവർക്ക് ഇപ്പോൾ ഓപ്ഷൻ നൽകാൻ യോഗ്യതയുണ്ടോ?
*ഉത്തരം:*
01.09.2014-നോ അതിനുശേഷമോ വിരമിച്ചവർക്ക് യഥാർത്ഥ ശമ്പളത്തിൽ മേൽ ഇ.പി.എഫ് - ലേക്ക് വിഹിതം നൽകുകയും അതേ സമയം 01.09.2014-ന് മുമ്പ് ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ നൽകുകയും ചെയ്തിട്ടില്ലായെങ്കിൽ ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്.
*ചോദ്യം 3)*
നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ ഓപ്ഷൻ നൽകാനാകുമോ?
*ഉത്തരം:*
01.09.2014-ന് മുമ്പ് അംഗം ജോലിയിൽ പ്രവേശിച്ച് ഇപ്പോൾ ജോലിയിൽ തുടരുകയും ഉത്തരം 2 ൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഓപ്ഷൻ നൽകാം.
*ചോദ്യം 4)*
01.09.2014-ന് ശേഷം ജോലിയിൽ ചേർന്ന് ഇ.പി.എഫിൽ അംഗമായവർക്ക് ഇപ്പോൾ ഓപ്ഷൻ നൽകാൻ യോഗ്യതയുണ്ടോ?
*ഉത്തരം:*
യോഗ്യതയില്ല.
*ചോദ്യം 5)*
ഇ.പി.എഫ് പദ്ധതി, 1952 ലെ ഖണ്ഡിക 26(6) എന്താണ്?
*ഉത്തരം:*
ഇ.പി.എഫ്. പദ്ധതി 1952 ലെ ഖണ്ഡിക 26(6) എന്നത് ഒരു അംഗത്തിന് നിയമാനുസൃതമായ പരിധിയിൽ കൂടുതൽ തുകയിൽ ഇ.പി.എഫ് -ലേക്ക് വിഹിതം നൽകാൻ ഓപ്ഷൻ നൽകേണ്ട വ്യവസ്ഥയാണ്. ഇതിനായി അംഗവും തൊഴിലുടമയും സംയുക്തമായി രേഖാമൂലം ഒരു അപേക്ഷ സമർപ്പിക്കുകയും, അത് അസിസ്റ്റൻ്റ് പി.എഫ്. കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അംഗീകരിക്കുകയും ചെയ്തിരിക്കണം.
*ചോദ്യം 6)*
ഇപ്പോൾ ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ നൽകാൻ ഇ.പി. എഫ്. പദ്ധതി 1952 --ലെ ഖണ്ഡിക 26(6) പ്രകാരമുള്ള ഓപ്ഷൻ നിർബന്ധമാണോ?
*ഉത്തരം:*
അതെ. ശമ്പളം നിയമാനുസൃത പരിധി കവിഞ്ഞ തീയതി മുതൽ ഖണ്ഡിക 26(6) പ്രകാരമുള്ള ഓപ്ഷൻ ഉപയോഗിച്ച് തന്റെ യഥാർത്ഥ ശമ്പളത്തിൽമേൽ ഇ.പി.എഫ് -ലേക്ക് വിഹിതം നൽകുന്നുണ്ടെങ്കിൽ മാത്രമേ ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ സമർപ്പിക്കാൻ കഴിയൂ.
*ചോദ്യം 7)*
EPS 1995-ലെ ഖണ്ഡിക 11(3) എന്താണ്?
*ഉത്തരം:*
16.11.1995 മുതലോ അല്ലെങ്കിൽ ശമ്പളം നിയമാനുസൃത പരിധി കവിഞ്ഞ ദിവസം മുതലോ തൊഴിലുടമയുമായി സംയുക്ത ഓപ്‌ഷൻ സമർപ്പിച്ചുകൊണ്ട് യഥാർത്ഥ ശമ്പളത്തിൻ മേൽ പെൻഷൻ പദ്ധതിയിലേക്ക് വിഹിതം നൽകുന്നതിനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിന് 01.09.2014 - ൽ ഭേദഗതി വരുത്തുന്നതിന് മുമ്പുള്ള തൊഴിലാളി പെൻഷൻ പദ്ധതി,1995 ലെ ഖണ്ഡിക 11(3) അവസരം നൽകുന്നു.
*ചോദ്യം 8)*
തൊഴിലാളി പെൻഷൻ പദ്ധതി, 1995 - ലെ ഖണ്ഡിക 11(4) എന്താണ്?
*ഉത്തരം:*
തൊഴിലാളി പെൻഷൻ പദ്ധതി, 1995 ൻ്റെ 01.09.2014 - ലെ ഭേദഗതി പ്രകാരം, ഖണ്ഡിക 11(3) ഇല്ലാതായി. എന്നിരുന്നാലും, ഖണ്ഡിക 11(3) പ്രകാരം ഇതിനകം സമർപ്പിച്ച ഓപ്ഷനുകൾ തുടരാനുള്ള അവസരം പുതിയതായി നിലവിൽ വരുത്തിയ ഖണ്ഡിക 11(4) പ്രകാരം നൽകിയിട്ടുണ്ട്. അതായത്, ഖണ്ഡിക 11(3) പ്രകാരം ഇതിനകം ഓപ്ഷൻ സമർപ്പിച്ചവർക്ക് 01.09.2014 മുതൽ ആറ് മാസത്തിനുള്ളിലും കൂടാതെ റീജിയണൽ പി.എഫ്. കമ്മീഷണർ തുടർന്ന് നീട്ടി നൽകപ്പെട്ടിരിക്കുന്ന ആറു മാസത്തിനുള്ളിലോ, തൊഴിലുടമയുമായി ചേർന്ന് ഖണ്ഡിക 11(4) പ്രകാരം ജോയിന്റ് ഓപ്ഷൻ നൽകി നിലവിലുള്ള ഓപ്ഷൻ പുതുക്കാവുന്നതാണ്.
*ചോദ്യം 9)*
ഖണ്ഡിക 11(3) പ്രകാരം ഓപ്ഷൻ നൽകിയിട്ടുള്ള ഒരു അംഗം ഒരു വർഷത്തിനുള്ളിൽ തന്റെ ഓപ്ഷൻ ഖണ്ഡിക 11(4) പ്രകാരം പുതുക്കിയില്ലെങ്കിൽ. എന്തു സംഭവിക്കും?
*ഉത്തരം:*
ഒരു അംഗം, ഖണ്ഡിക 11(3) പ്രകാരമുള്ള തൻ്റെ ഓപ്ഷൻ ഒരു വർഷത്തിനുള്ളിൽ, ഖണ്ഡിക 11(4) പ്രകാരം പുതുക്കിയില്ലെങ്കിൽ, അംഗത്തിൻ്റെ ഓപ്ഷൻ റദ്ദാകുകയും പെൻഷൻ ഫണ്ടിൽ നിയമാനുസൃത പരിധിയിൽ കൂടുതലായി ലഭിക്കുന്ന വിഹിതം ഇ.പി.എഫിലേക്ക് മാറ്റപ്പെടുകയും ചെയ്യും.
*ചോദ്യം 10)*
ഒരു അംഗം ഖണ്ഡിക11(3) പ്രകാരം ഓപ്ഷൻ നൽകുകയും ഖണ്ഡിക 11(4) പ്രകാരം ഒരു വർഷത്തിനുള്ളിൽ തന്റെ ഓപ്ഷൻ പുതുക്കാതിരിക്കുകയും ചെയ്താൽ, ഇപ്പോൾ ഓപ്ഷൻ നൽകാനാകുമോ?
*ഉത്തരം:*
നൽകാനാകില്ല. സ്വന്തം നിഷ്‌ക്രിയത്വത്താൽ അംഗത്തിൻ്റെ ഓപ്ഷൻ റദ്ദായതിനാൽ, അംഗത്തിന് ഇപ്പോൾ തന്റെ ഓപ്ഷൻ പുതുക്കാൻ കഴിയില്ല.
*ചോദ്യം 11)*
ചുരുക്കത്തിൽ, ആർക്കാണ് ഇപ്പോൾ ഓപ്ഷൻ നൽകാൻ കഴിയുക?
*ഉത്തരം:*
മുകളിൽ പറഞ്ഞവ സംഗ്രഹിക്കുന്നതിലൂടെ താഴെപ്പറയുന്ന അംഗങ്ങൾക്ക് ബഹു. സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്ന കാലയളവിനുള്ളിൽ ഓപ്ഷൻ നൽകാവുന്നതാണ്
(i) 01.09.2014 ന് മുമ്പ് വിരമിച്ച അംഗങ്ങൾ അവരുടെ സേവനകാല സമയത്ത് സമർപ്പിച്ചിരുന്ന ഓപ്ഷനുകൾ ഇ.പി.എഫ്. ഓ. നിരസിച്ചിട്ടുള്ളവർ.
(ii) 01.09.2014-നോ അതിനുശേഷമോ സേവനത്തിലുള്ളവരും യഥാർത്ഥ ശമ്പളത്തിൻ മേൽ ഇ.പി.എഫ്. ലേക്ക് വിഹിതം നൽകിക്കൊണ്ടിരിക്കുന്നവരും അതേ സമയം ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ നൽകിയിട്ടില്ലാത്തവരും.
*ചോദ്യം 12)*
ആർക്കെല്ലാം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ അർഹതയില്ല?
*ഉത്തരം :*
(i) 01.09.2014 ന് മുമ്പ് ഒരു ഓപ്ഷനും സമർപ്പിക്കാതെ വിരമിച്ചവർ.
(ii) നിയമാനുസൃത പരിധിയിൽ മാത്രം ഇ.പി.എഫ്. ലേക്ക് വിഹിതം അടയ്ക്കുന്നവർ.
(iii) ഖണ്ഡിക 11(3) പ്രകാരം ഓപ്‌ഷൻ നൽകപ്പെട്ടവരും എന്നാൽ ഖണ്ഡിക 11(4) പ്രകാരം ഒരു വർഷത്തിനുള്ളിൽ പുതുക്കാത്തവർ.
(iv) 01.09.2014 ന് ശേഷം ജോലിയിൽ പ്രവേശിച്ച ഇ.പി.എഫ്. ലെ പുതിയ അംഗങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ