1) സ്വർണ്ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും ജൂൺ 1 മുതൽ ജൂലൈ 8 വരെ വരെയുള്ള 38 ദിവസങ്ങളുടെ കംപ്ലീറ്റ് ഫോൺ കോൾ വിവരങ്ങളാണ് പുറത്തു വന്നത്.
⭕️ സ്വപ്നയുടെ ഫോണിൽ നിന്നും ജൂൺ 1 മുതൽ ജൂലൈ 8 വരെ വരെയുള്ള 38 ദിവസങ്ങളിൽ എം ശിവശങ്കറും സ്വപ്നയും തമ്മിൽ 16 തവണയാണ് ഫോൺ സമ്പർക്കം. ഈ പതിനാറ് തവണയായി സംസാരിക്കാൻ ആകെ 34 മിനിട്ടും 26 സെക്കൻഡുമാണ് എടുത്തത്.
പക്ഷേ സ്വർണമടങ്ങിയ ബാഗേജ് വിമാനത്താവളത്തിലെത്തിയ ജൂൺ 24 മുതൽ ജൂലൈ 5 ന് സ്വപ്നയുടെ ഫോൺ സ്വിച്ചഡ് ഓഫ് ആകുന്നത് വരെ സ്വപ്നയുടെ ഫോണിൽ നിന്നുള്ള 113 ഔട്ട് ഗോയിംഗ് കോളുകളിൽ ഒന്ന് പോലും എം ശിവ ശങ്കർ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുടെയെങ്കിലും ലാൻഡ് ലൈനിലേക്കോ മൊബൈൽ നമ്പരിലേക്കോ പോയിട്ടില്ല.
⭕️ സരിത്തിന്റേതായി പുറത്തു വന്ന കോൾ ലിസ്റ്റ് പ്രകാരം 2020 ജൂൺ 1 ന് രാത്രി 11.55 നാണ് സരിത്ത് എം ശിവശങ്കറിനെ വിളിച്ചത്. (9 മിനിറ്റ് ദൈർഘ്യമുള്ള കോൾ). അതിനുശേഷം അവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടേയില്ല. മാത്രമല്ല സരിത്തിന്റെ ഫോണിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരുടെയെങ്കിലും ലാൻഡ് ലൈനിലേക്കോ മൊബൈൽ നമ്പരിലേക്കോ പോയിട്ടില്ല.
പക്ഷേ സ്വർണമടങ്ങിയ ബാഗേജ് വിമാനത്താവളത്തിലെത്തിയ ജൂൺ 24 ന് കോൺസുലേറ്റ് അറ്റാഷെയുടെ നമ്പരിൽ നിന്ന് സ്വപ്നയുടെ ഫോണിലേയ്ക്ക് അന്നത്തെ ദിവസം ആദ്യത്തെ കോളെത്തുന്നത് ഉച്ചയ്ക്ക് 12.51ന്. (46 സെക്കൻഡ് ദൈർഘ്യമുള്ള കോൾ). അതിന് ശേഷം ജൂലൈ 5 വരെ ( വെറും 12 ദിവസം ) കോൺസുലേറ്റ് അറ്റാഷെയും സ്വപ്നയും 72 തവണ ഫോൺ സമ്പർക്കമുണ്ടായിട്ടുണ്ട്. (105 മിനിട്ട് ദൈർഘ്യം ).
💥 അതായത് സ്വർണമടങ്ങിയ ബാഗേജ് വിമാനത്താവളത്തിലെത്തിയ ജൂൺ 24 ന് ശേഷം സ്വപ്നയുടെയോ സരിത്തിന്റെയോ ഫോണിൽ നിന്നും എം ശിവശങ്കർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമായും ബന്ധപെട്ടിട്ടില്ല. പക്ഷേ കോൺസുലേറ്റ് അറ്റാഷെയും സ്വപ്നയും തമ്മിൽ ഈ കാലയളവിൽ 72 തവണ ഫോൺ സമ്പർക്കമുണ്ടായിട്ടുണ്ട്.
ഒരിക്കലും ബന്ധപെടാത്ത മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താം. പക്ഷേ 72 തവണ വിളിച്ച സ്വർണ്ണം അയക്കപ്പെട്ട അറ്റാഷെയും ഇവരും തമ്മിലുള്ള ബന്ധം എന്തുകൊണ്ടാണ് സംശയിക്കപ്പെടാതെ പോകുന്നത്?
2) സ്വപ്ന യു എ എ എംബസിയിലെ കോൺസുലേറ്റ് ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയിരുന്നു.
എക്സിക്യൂട്ടീവ് സെക്രട്ടറിയുടെ ജോലി കോൺസുലേറ്റ് ജനറലിനെ ഔദ്യോഗികമായി പിന്തുടരുക, പ്രോഗ്രാം ചാർട്ട് ചെയുക , മറ്റുള്ളവർക്ക് കോൺസുലേറ്റ് ജനറലുമായി എന്തെങ്കിലും കമ്യുണിക്കേഷൻ നടത്തണമെങ്കിൽ സമയം നിശ്ചയിക്കുക തുടങ്ങിയവയാണ്. അതായത് യു എ എ കോൺസുലാർ ജനറലിനെ ബന്ധപെടണമെങ്കിലും സെക്രട്ടറി വഴിയെ നടക്കുകയുള്ളു .
2018 ൽ ചെന്നിത്തല സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ സ്വപ്ന പങ്കെടുത്തിട്ടുണ്ട് , എന്നാൽ യു എ എ കോൺസുലേറ്റ് ജനറൽ ആ ചടങ്ങിൽ പങ്കെടുത്തിട്ടില്ല.
മുഖ്യമന്ത്രിയും , ഗവർണ്ണറും ഉൾപ്പെടെ ക്ഷണിക്കപെട്ട അതിഥികൾക്കായി നടത്തിയ തികച്ചും സ്വകാര്യ ചടങ്ങിൽ കോൺസുലാർ ജനറൽ ഇല്ലാതെ സ്വപ്ന മാത്രം പങ്കെടുത്തത് ചെന്നിത്തലയും സ്വപ്നയുമായുള്ള വ്യക്തിപരമായ സൗഹൃദമാണ് കാണിക്കുന്നത്.
💥 അതായത് മുഖ്യമന്ത്രി, യു എ ഇ യുടെ ക്ഷണം സ്വീകരിച്ച്, യു എ ഇ യിൽ തികച്ചും ഔദ്യോഗികമായി കോൺസുലാർ ജനറൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തപ്പോൾ സ്വപ്നയും ഉണ്ടായിരുന്നത് കൊണ്ട് മുഖ്യമന്ത്രിക്ക് സ്വപ്നയുമായി ബന്ധമുണ്ട്, മുഖ്യമന്ത്രി മറുപടി പറയണം.
പക്ഷേ ചെന്നിത്തലയുടെ തികച്ചും സ്വകാര്യ ചടങ്ങിൽ കോൺസുലാർ ജനറൽ ഇല്ലാതെ സ്വപ്നയെ പേർസണൽ ആയി ക്ഷണിച്ച് സ്വപ്ന മാത്രം പങ്കെടുതെങ്കിലും ചെന്നിത്തലക്ക് സ്വപ്നയെ അറിയില്ല, ചെന്നിത്തല മറുപടി പറയണ്ട. ( ഏത് ചെന്നിത്തല? ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് ചെന്നിത്തല ).
3) മനോരമ ചാനലിലെ വാർത്താ അവതാരകൻ അയ്യപ്പ ദാസും മാതൃഭൂമി ചാനലിലെ വാർത്താ അവതാരക സ്മൃതിയും സ്വർണ്ണം കള്ളക്കടത്ത് കേസ് പ്രതിയുടെ കൂടെ നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്.
ഇവർ മാത്രം ഫോട്ടോ എടുത്തത് തികച്ചും കാഷ്വൽ, പക്ഷേ ബാക്കി ഉള്ളവർ ആരെങ്കിലും ഫോട്ടോ എടുത്താൽ അവർ സ്വർണ്ണ കടത്തു കേസിൽ കൂട്ട് പ്രതി,
അതെന്ത് കോപ്പിലെ വാദമാണ്.
മേൽപ്പറഞ്ഞ വാർത്താ അവതാരകർക്കു സ്വർണ്ണ കള്ള ക്കടത്ത് കേസ് പ്രതിയുമായിട്ടുള്ള ബന്ധം കസ്റ്റംസ്/എൻ ഐ എ അന്വേഷിക്കേണ്ടതല്ലേ?
4) അത് പോലെ തന്നെ ജനം ടിവി ചീഫ് എഡിറ്റർ അനിൽ നമ്പ്യാർ സ്വപ്നയെ ഫോൺ വിളിച്ച റെക്കോർഡും പുറത്ത് വന്നിട്ടുണ്ട്. അതും സ്വപ്ന ഫോൺ സ്വിച്ചഡ് ഓഫ് ആക്കി മുങ്ങുന്നതിന് തൊട്ട് മുൻപ്.
കെ ടി ജലീലും, ശിവശങ്കറും ഫോൺ വിളിച്ചത് സ്വർണക്കടത്തുകാരി രാജ്യദ്രോഹി സ്വപ്നയെ, പക്ഷേ ജനം ടിവി ചീഫ് എഡിറ്റർ അനിൽ നമ്പ്യാർ വിളിച്ചത് കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്വപ്നയെ,
കൊള്ളാല്ലോ കളി.
5) ഒരു സ്റ്റാർട്ടപ്പ് സംരഭമായ വണ്ടികളുടെ എൻജിനിൽ നിന്നും കാർബൺ മാറ്റുന്ന, പരിസ്ഥിതി സൗഹൃദ, വർക്ക് ഷോപ്പ് സ്പീക്കർ ഉദ്ഘാടനം ചെയ്തതിന് മാസങ്ങൾക്ക് ശേഷം ആ സ്ഥാപന ഉടമ സ്വർണ്ണ കടത്ത് കേസിൽ പെട്ടാൽ സ്പീക്കർക്ക് എതിരെ വാളോങ്ങും.
പക്ഷേ പാണക്കാട് ഹൈദരലി തങ്ങളും കുടുംബക്കാരും ഉദ്ഘാടനം ചെയ്ത സ്വർണ്ണക്കടകളുടെ ഉടമകൾ പിന്നെ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെട്ടാൽ പാണക്കാട്ടുകാർ വിമർശനത്തിന് അതീതർ, അവർ വെറും പച്ച വെള്ളം ചവച്ചു കുടിക്കുന്നവർ. അവർക്കെതിരെ ആരും വാ തുറക്കാൻ പാടില്ല.
ആഹാ, അടിപൊളി അല്ലെ.
ഇനിയും ഇത് വഴി വരില്ലേ തേരുകളെയും തെളിച്ച്...
Dr Shanavas AR
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ