2013 ജൂലൈ 15, തിങ്കളാഴ്‌ച

സരിതയ്‌ക്കു ഫോണ്‍ ബന്ധം സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ മുതല്‍ എസ്‌.പി വരെ


mangalam malayalam online newspaper
പത്തനംതിട്ട: സൗരോര്‍ജ തട്ടിപ്പുകേസ്‌ പ്രധാനപ്രതി സരിതാ എസ്‌. നായരുടെ 8606161700 നമ്പറിലുളള മൊെബെല്‍ ഫോണില്‍നിന്ന്‌ എസ്‌.പി മുതല്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ വരെയുളളവരുടെ ഫോണുകളിലേക്കു കോളുകള്‍ പോയി.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുളള ജില്ലകളിലെ പോലീസ്‌ ഉന്നതരുമായി സരിത പുലര്‍ത്തിവന്ന ബന്ധത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. കേരളത്തിനു പുറത്തുളള ചില പോലീസ്‌ ഉന്നതരുമായും സരിത ബന്ധം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്‌. തിരുവല്ല ഡിെവെ.എസ്‌.പിയുമായി സരിത പലകുറി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്‌. എറണാകുളത്തുളള പോലീസുകാരോടാണ്‌ അധികവും സംസാരിച്ചിട്ടുളളത്‌. പത്തനംതിട്ട ജില്ലാ ജയിലില്‍ ഷാര്‍ജാ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി സൗദയാണു സരിതയുടെ തോഴി. മറ്റു പെണ്‍ തടവുകാരുമായി സരിത അധികം ഇടപെടാറില്ല. നാലു വനിതാ തടവുകാരാണ്‌ ഇവിടെയുള്ളത്‌.
സരിത വിളിച്ച പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നമ്പരുകള്‍ ചുവടെ: 9031111111,9497987104, 9497987105,9496462152,9497990007,9497990035,9497990137,9946429194,9497935462,9497932584,9497934740,9947172247, 9497980402,9447402473,9497964186, 9947600389, 9497961927, 9447735091, 9846200103, 9497934740, 9497932981, 9497980879, 9497020185.
- See more at: http://www.mangalam.com/print-edition/keralam/75343#sthash.g6IpfJXK.dpuf
കടപ്പാട്  മംഗളം 

നൂറിലേറെ തവണ സരിതയെ വിളിച്ച എസ്ഐക്കെതിരെ അന്വേഷണമില


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ നൂറിലേറെ തവണ ഫോണില്‍ വിളിക്കുകയും നിരവധി എസ്എംഎസ് അയക്കുകയും ചെയ്ത പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരായ അന്വേഷണം അട്ടിമറിച്ചു. എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ്ബാബുവിനെതിരെയുള്ള അന്വേഷണമാണ് രാഷ്ട്രീയസ്വാധീനത്താല്‍ ഉപേക്ഷിച്ചത്. സരിതയെ ഫോണില്‍ വിളിച്ചവരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് എസ്ഐയുടെ വിവരവും പുറത്തായത്. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വേണ്ടെന്നുവച്ചതായാണ് വിവരം. സരിത അറസ്റ്റിലാകുംമുമ്പാണ് സുരേഷ്ബാബു പലതവണ ഫോണില്‍ വിളിച്ചത്. എന്നാല്‍, ഒരു കേസ് ഒത്തുതീര്‍ക്കുന്നതിന് വിളിച്ചു എന്ന മറുപടിയാണ് സുരേഷ്ബാബു നല്‍കിയത്. ഇത് അംഗീകരിച്ച് മേല്‍നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണ്‍ വിളിയെകുറിച്ചോ ഇവര്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചോ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. എസ്എംഎസ് സന്ദേശങ്ങളും പരിശോധിച്ചിട്ടില്ല. രാഷ്ട്രീയസ്വാധീനമുള്ള സുരേഷ് ഏതെങ്കിലും നേതാവിനുവേണ്ടിയാണൊ സരിതയെ വിളിച്ചത് എന്നും സംശയമുണ്ട്.
കടപ്പാട് ദേശാഭിമാനി 

സോളാർ തട്ടിപ്പ് നോക്കിനില്‍ക്കില്ല: കോടതി



കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളില്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നിരീക്ഷണം. സോളാര്‍ കേസിലെ പ്രതികള്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും തന്റെ കക്ഷിയെയും കബളിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെപ്പോലും പ്രതികള്‍ കബളിപ്പിച്ചുവെന്നും ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ക്രിമിനല്‍ക്കേസില്‍ പ്രതിയായിരുന്ന ഫിറോസ് 2013 വരെ സര്‍വീസില്‍ തുടര്‍ന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിലെ മറ്റു പ്രതികളുമായി ഫിറോസ് എസ്എംഎസ് മുഖേനയും ഇ-മെയില്‍ മുഖേനയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി ചൂണ്ടിക്കാട്ടി. എഡിബി വായ്പ വാഗ്ദാനംചെയ്ത് 40 ലക്ഷം രൂപ തട്ടിയ കേസിലെ പരാതിക്കാരന് ബിജു രാധാകൃഷ്ണന്‍ എഡിബി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിക്കൊടുത്തത് ഫിറോസിനെയായിരുന്നു. സരിത എസ് നായരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നാണ് പരിചയപ്പെടുത്തിയതെന്നും ഡിജിപി വാദിച്ചു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഫിറോസിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധിപറയാന്‍ മാറ്റി.

2013 മേയ് 3, വെള്ളിയാഴ്‌ച

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി





 കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ നിസ്സാര തുക പ്രതിഫലം നിശ്ചയിച്ച് സ്വകാര്യ കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരി കുംഭകോണക്കേസ്. 2ജി സ്പെക്ട്രം ചുളുവിലയ്ക്ക് കൈമാറിയതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടിയാണ് നഷ്ടമുണ്ടായതെങ്കില്‍ കല്‍ക്കരി കുംഭകോണം അതിനെ കടത്തിവെട്ടി. 2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരി അഴിമതി ഇടപാട് നടന്നത്. ഇതില്‍ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത്. മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ 142 കല്‍ക്കരി പാടമാണ് നിയമവിരുദ്ധമായി കൈമാറിയത്. ടാറ്റ, ബിര്‍ള, റിലയന്‍സ് പവര്‍ ലിമിറ്റഡ്, കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികള്‍ ഇതുവഴി നേട്ടമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്ന വിലയേക്കാള്‍ വളരെ താഴ്ന്ന വില കണക്കാക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലേലമില്ലാതെ കൈമാറിയത്. 2012 മാര്‍ച്ച് 22ന് തയ്യാറാക്കിയ സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറഞ്ഞിരുന്നത്. 2012 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇത് 1.86 ലക്ഷം കോടിയായി. മറ്റ് മൂന്ന് കല്‍ക്കരി പാടങ്ങളിലെ ഉപയോഗത്തിനുശേഷം ബാക്കിവരുന്ന കല്‍ക്കരി റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ സസന്‍ അള്‍ട്രാ മെഗാ പവര്‍ പ്ലാന്റിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വലിയ അഴിമതിയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിസഭാ സമിതിയാണ് റിലയന്‍സിന് 29033 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ ആവശ്യമായ തീരുമാനമെടുത്തത്. യുപിഎ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്ന സുബോധ്കാന്ത് സഹായ് 2008 ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രിക്ക് കത്തെഴുതി. തന്റെ സഹോദരന്‍ സുധീര്‍ സഹായ് എക്സിക്യൂട്ടീവ് ഡയറക്ടറായ എസ്കെഎസ് ഇസ്പാത് ആന്‍ഡ് പവര്‍ എന്ന സ്ഥാപനത്തിന് കല്‍ക്കരി പാടം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരി വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതി. മേല്‍പ്പറഞ്ഞ കമ്പനിക്ക് കല്‍ക്കരി പാടം അനുവദിക്കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു പിഎംഒയുടെ കത്ത്. പ്രധാനമന്ത്രിയുടെ ഇടപെടലിന് ഇതിലും വലിയ തെളിവുവേണ്ട. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയുടെയും സഹോദരന്റെയും താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചു. കല്‍ക്കരിയുടെ വിപണിവില പരിഗണിക്കാതെ വളരെ കുറഞ്ഞ വില നിശ്ചയിച്ചതുവഴിയും മത്സരാധിഷ്ഠിതമായ ലേലത്തിലൂടെ കൂടുതല്‍ തുക പറയുന്ന കമ്പനിക്ക് കല്‍ക്കരി പാടം കൊടുക്കുന്നതിനു പകരം ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് കല്‍ക്കരി പാടം നല്‍കിയതുവഴിയുമാണ് വലിയ നഷ്ടം കേന്ദ്ര ഖജനാവിനുണ്ടായതെന്ന് സിഎജി കണ്ടെത്തി. കല്‍ക്കരി പാടങ്ങള്‍ ലേലംചെയ്യുന്നതിനുള്ള നിയമപരമായ പ്രക്രിയകള്‍ ബോധപൂര്‍വം വൈകിച്ചും കല്‍ക്കരി ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ലേലത്തെ എതിര്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തിയുമാണ് ലേലം അട്ടിമറിച്ചത്. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റി ഭരണകക്ഷിയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമായി അധഃപതിച്ചു.

കോണ്‍ഗ്രസിന് സിബിഐ എന്നും രാഷ്ട്രീയ ആയുധം

രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐ അതിന്റെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റിത്തീര്‍ത്തുവെന്ന് സുപ്രീംകോടതിവരെ സൂചിപ്പിച്ചുകഴിഞ്ഞു. "കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിഹാസത്തെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് സിബിഐയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും നടത്തുന്ന അഴിമതികള്‍ അന്വേഷണ പ്രഹസനത്തിലൂടെ മൂടിവയ്ക്കുക, ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിന് ചില രാഷ്ട്രീയപാര്‍ടി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നതിനും രാഷ്ട്രീയ എതിരാളികളെ ബുദ്ധിമുട്ടിക്കാനും കള്ളക്കേസുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാരും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും സിബിഐയെ ഉപയോഗിച്ചിട്ടുള്ളത്. രാജീവ്ഗാന്ധി ആരോപണവിധേയനായ ബൊഫോഴ്സ് അഴിമതിക്കേസില്‍ ഒട്ടാവിയോ ക്വട്ട്റോച്ചിയടക്കമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സിബിഐ പ്രവര്‍ത്തിച്ചത്. മലേഷ്യയില്‍നിന്ന് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് കൊണ്ടുവരാനുള്ള അവസരവും അര്‍ജന്റീനയില്‍ അറസ്റ്റുചെയ്യപ്പെട്ട ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള അവസരവും സിബിഐ തന്നെ പാഴാക്കി. "പിടികിട്ടാപ്പുള്ളി" എന്ന ചീത്തപ്പേര് മാറ്റി ക്വട്ട്റോച്ചിയെ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയുംചെയ്തു. 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി കേസ് തന്നെ അടച്ചുപൂട്ടി. കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗിക്കെതിരെയുണ്ടായിരുന്ന, "എംഎല്‍എമാരെ വിലയ്ക്കുവാങ്ങി" എന്ന കേസും സിബിഐ സമര്‍ഥമായി ഇല്ലാതാക്കി. ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ നേതാവ് മായാവതിക്കെതിരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് സിബിഐ കേസ് ചുമത്തുകയും തരാതരംപോലെ ദുര്‍ബലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. മായാവതി പ്രതിയായ താജ് ഇടനാഴി കേസ് 2007ല്‍ ബിഎസ്പിയുടെ പിന്തുണ നേടാനായി ദുര്‍ബലമാക്കി. 2008ല്‍ മായാവതി യുപിഎയെ ശക്തമായി എതിര്‍ത്തപ്പോള്‍ കേസ് ശക്തിപ്പെടുത്തി. 2010 ഏപ്രിലില്‍ മായാവതിയുടെ പിന്തുണ നേടുന്നതിനുവേണ്ടി കേസ് ദുര്‍ബലമാക്കാന്‍ സിബിഐതന്നെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുലായംസിങ് യാദവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദുര്‍ബലമാക്കുകയും ശക്തമാക്കുകയും ചെയ്തു. അതിനായി മാറിമാറി സത്യവാങ്മൂലങ്ങള്‍ നല്‍കി. ഇതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയുംചെയ്തു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എസ്എന്‍സി ലാവ്ലിന്‍ കേസിലും രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി സിബിഐ കരുക്കള്‍ നീക്കി. 

2013 ഏപ്രിൽ 30, ചൊവ്വാഴ്ച

സര്‍ക്കാര്‍ കാണിച്ചത് വിശ്വാസവഞ്ചന: സുപ്രീംകോടതി



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരസ്യ ഇടപെടലിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് മോചിപ്പിച്ച് അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സിബിഐയുടെ സ്വതന്ത്ര സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ടെന്ന് തുറന്നടിച്ചു. കല്‍ക്കരി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിഐ പങ്കുവച്ചത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സര്‍ക്കാരുമായി പങ്കുവച്ചെന്ന വസ്തുത കോടതിയില്‍നിന്ന് മറച്ചുവച്ചത് സാധാരണ സംഭവമായി കാണാനാകില്ല. ഇത് രാജ്യത്തിന്റെ അടിത്തറയെത്തന്നെ ഉലയ്ക്കുന്ന ഗുരുതരമായ വിശ്വാസവഞ്ചനയാണ്. സിബിഐ ഡയറക്ടര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അസ്വസ്ഥതയുണര്‍ത്തുന്ന പലതുമുണ്ട്. സര്‍ക്കാരുമായി ഏജന്‍സി വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടി വരുന്ന സാഹചര്യം മൊത്തം പ്രക്രിയയെ ഉലയ്ക്കുന്നതാണ്. തങ്ങളുടെ അന്വേഷണം എങ്ങനെ വേണമെന്നതില്‍ സിബിഐ രാഷ്ട്രീയ യജമാനന്മാരില്‍നിന്ന് നിര്‍ദേശം സ്വീകരിക്കേണ്ടതില്ല. രാഷ്ട്രീയ ഇടപെടലില്‍നിന്ന് സിബിഐയെ മോചിപ്പിക്കുക യാകും തങ്ങളുടെ ആദ്യ നടപടി. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്കും പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍ക്കും എന്ത് അധികാരമാണുള്ളത്- കോടതി ആരാഞ്ഞു. നിയമ മന്ത്രിയും ജോയിന്റ് സെക്രട്ടറിമാരുമല്ലാതെ ആരൊക്കെ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്ന് അടുത്ത തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടു. കല്‍ക്കരി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു. മെയ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. പ്രധാനമായി മൂന്ന് കാര്യങ്ങള്‍ അറിയിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടത്്. റിപ്പോര്‍ട്ട് ആരൊക്കെ കണ്ടു, സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ, വരുത്തിയെങ്കില്‍ ആരുടെ സമ്മര്‍ദപ്രകാരം എന്നിവയാണവ. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് അധികാരമുണ്ടോ, സിബിഐയില്‍ കോടതിക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതല്ലേ ഇപ്പോഴത്തെ സംഭവങ്ങള്‍, സര്‍ക്കാരുമായി റിപ്പോര്‍ട്ട് പങ്കുവച്ചെന്ന് എന്തുകൊണ്ട് സിബിഐ ആദ്യം അറിയിച്ചില്ല, റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് എന്തുകൊണ്ട് എന്നീ കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സിബിഐ ഉദ്യോഗസ്ഥന്‍ രവികാന്തിനെ ഐബിയിലേക്ക് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ലോധയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് കേട്ടത്. തന്നെ വിഷയത്തില്‍ ബലിയാടാക്കുകയായിരുന്നെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ അവകാശപ്പെട്ടു. കോടതി വിമര്‍ശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് റാവല്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് അയച്ച കത്തിലാണ് പരാമര്‍ശം. സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇടപെടലിന് ശ്രമിച്ചത് വഹന്‍വതിയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്.

കോടതി വിമര്‍ശം: പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി

 കല്‍ക്കരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സുപ്രീംകോടതിയുടെ നിശിതവിമര്‍ശത്തെകുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിന്നാലെ നിയമ മന്ത്രി അശ്വനികുമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രഹരമാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സിബിഐ ഒരു സ്വതന്ത്ര ഏജന്‍സി അല്ലെന്ന് വ്യക്തമായി. സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തുകയും സിബിഐയെ നിര്‍ദിഷ്ട ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരികയും വേണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചിരുന്നു. അതേസമയം താന്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പ്രതികരിച്ചു. സിബിഐ സ്വതന്ത്ര അന്വേഷണ നിലപാട് വീണ്ടെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ബലിയാടാക്കിയെന്ന് ഹരിന്‍ റാവല്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയതിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചതിനുപിന്നാലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ രാജിവച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹരീന്‍ റാവല്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് കത്ത് നല്‍കിയിരുന്നു. വഹന്‍വതിയും ഉടന്‍ രാജിവച്ചേക്കുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സിബിഐക്കുവേണ്ടി ഹാജരായ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നാണ് കത്തില്‍ ഹരിന്‍ റാവല്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ വഹന്‍വതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. രണ്ട് നിലപാടുകളും ഒത്തുപോകുന്നതിനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയില്ലെന്ന് കോടതിയോട് പറയേണ്ടിവന്നത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമായിരുന്നു. മാര്‍ച്ച് ആറിന്് നിയമ മന്ത്രി അശ്വനികുമാര്‍ കരട് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. അതിനായി വിളിച്ച യോഗത്തില്‍ തനിക്ക് പുറമെ വഹന്‍വതിയും പങ്കെടുത്തു. സുപ്രീംകോടതിയിലായിരുന്ന തന്നോട് കരട് റിപ്പോര്‍ട്ടുമായി നിയമ മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതും വഹന്‍വതിയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് യോഗത്തില്‍ നിയമ മന്ത്രി ആവശ്യപ്പെട്ടു. വഹന്‍വതിയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതില്‍ ചിലത് അംഗീകരിച്ചാണ് മാര്‍ച്ച് 12ന് സുപ്രീംകോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, സംഭവിച്ചതിന് വിരുദ്ധ നിലപാടാണ് വഹന്‍വതി കോടതിയില്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് വഹന്‍വതി പറഞ്ഞു. ഇത് തന്നെ അസ്വസ്ഥനാക്കുകയും അതേ നിലപാട് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. വഹന്‍വതിയുടെ പെരുമാറ്റം തന്നെ പലപ്പോഴും വേദനിപ്പിച്ചിരുന്നതായി കത്തില്‍ ഹരിന്‍ റാവല്‍ വിശദീകരിച്ചു. സുപ്രധാന കേസുകള്‍ കൈകാര്യംചെയ്യുമ്പോള്‍ രോഷത്തോടെയായിരുന്നു വഹന്‍വതിയുടെ പെരുമാറ്റം. വഹന്‍വതിയുടെ ചാഞ്ചാട്ടസ്വഭാവം കാരണം താന്‍ സമ്മര്‍ദത്തില്‍പ്പെട്ടതായും റാവല്‍ പറഞ്ഞു. കത്തിന്റെ കോപ്പി നിയമ മന്ത്രിക്കും അയച്ചിരുന്നു.