2013 മേയ് 3, വെള്ളിയാഴ്‌ച

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി





 കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ നിസ്സാര തുക പ്രതിഫലം നിശ്ചയിച്ച് സ്വകാര്യ കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരി കുംഭകോണക്കേസ്. 2ജി സ്പെക്ട്രം ചുളുവിലയ്ക്ക് കൈമാറിയതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടിയാണ് നഷ്ടമുണ്ടായതെങ്കില്‍ കല്‍ക്കരി കുംഭകോണം അതിനെ കടത്തിവെട്ടി. 2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരി അഴിമതി ഇടപാട് നടന്നത്. ഇതില്‍ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത്. മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ 142 കല്‍ക്കരി പാടമാണ് നിയമവിരുദ്ധമായി കൈമാറിയത്. ടാറ്റ, ബിര്‍ള, റിലയന്‍സ് പവര്‍ ലിമിറ്റഡ്, കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികള്‍ ഇതുവഴി നേട്ടമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്ന വിലയേക്കാള്‍ വളരെ താഴ്ന്ന വില കണക്കാക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലേലമില്ലാതെ കൈമാറിയത്. 2012 മാര്‍ച്ച് 22ന് തയ്യാറാക്കിയ സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറഞ്ഞിരുന്നത്. 2012 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇത് 1.86 ലക്ഷം കോടിയായി. മറ്റ് മൂന്ന് കല്‍ക്കരി പാടങ്ങളിലെ ഉപയോഗത്തിനുശേഷം ബാക്കിവരുന്ന കല്‍ക്കരി റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ സസന്‍ അള്‍ട്രാ മെഗാ പവര്‍ പ്ലാന്റിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വലിയ അഴിമതിയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിസഭാ സമിതിയാണ് റിലയന്‍സിന് 29033 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ ആവശ്യമായ തീരുമാനമെടുത്തത്. യുപിഎ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്ന സുബോധ്കാന്ത് സഹായ് 2008 ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രിക്ക് കത്തെഴുതി. തന്റെ സഹോദരന്‍ സുധീര്‍ സഹായ് എക്സിക്യൂട്ടീവ് ഡയറക്ടറായ എസ്കെഎസ് ഇസ്പാത് ആന്‍ഡ് പവര്‍ എന്ന സ്ഥാപനത്തിന് കല്‍ക്കരി പാടം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരി വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതി. മേല്‍പ്പറഞ്ഞ കമ്പനിക്ക് കല്‍ക്കരി പാടം അനുവദിക്കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു പിഎംഒയുടെ കത്ത്. പ്രധാനമന്ത്രിയുടെ ഇടപെടലിന് ഇതിലും വലിയ തെളിവുവേണ്ട. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയുടെയും സഹോദരന്റെയും താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചു. കല്‍ക്കരിയുടെ വിപണിവില പരിഗണിക്കാതെ വളരെ കുറഞ്ഞ വില നിശ്ചയിച്ചതുവഴിയും മത്സരാധിഷ്ഠിതമായ ലേലത്തിലൂടെ കൂടുതല്‍ തുക പറയുന്ന കമ്പനിക്ക് കല്‍ക്കരി പാടം കൊടുക്കുന്നതിനു പകരം ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് കല്‍ക്കരി പാടം നല്‍കിയതുവഴിയുമാണ് വലിയ നഷ്ടം കേന്ദ്ര ഖജനാവിനുണ്ടായതെന്ന് സിഎജി കണ്ടെത്തി. കല്‍ക്കരി പാടങ്ങള്‍ ലേലംചെയ്യുന്നതിനുള്ള നിയമപരമായ പ്രക്രിയകള്‍ ബോധപൂര്‍വം വൈകിച്ചും കല്‍ക്കരി ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ലേലത്തെ എതിര്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തിയുമാണ് ലേലം അട്ടിമറിച്ചത്. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റി ഭരണകക്ഷിയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമായി അധഃപതിച്ചു.

കോണ്‍ഗ്രസിന് സിബിഐ എന്നും രാഷ്ട്രീയ ആയുധം

രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐ അതിന്റെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റിത്തീര്‍ത്തുവെന്ന് സുപ്രീംകോടതിവരെ സൂചിപ്പിച്ചുകഴിഞ്ഞു. "കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിഹാസത്തെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് സിബിഐയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും നടത്തുന്ന അഴിമതികള്‍ അന്വേഷണ പ്രഹസനത്തിലൂടെ മൂടിവയ്ക്കുക, ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിന് ചില രാഷ്ട്രീയപാര്‍ടി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നതിനും രാഷ്ട്രീയ എതിരാളികളെ ബുദ്ധിമുട്ടിക്കാനും കള്ളക്കേസുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാരും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും സിബിഐയെ ഉപയോഗിച്ചിട്ടുള്ളത്. രാജീവ്ഗാന്ധി ആരോപണവിധേയനായ ബൊഫോഴ്സ് അഴിമതിക്കേസില്‍ ഒട്ടാവിയോ ക്വട്ട്റോച്ചിയടക്കമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സിബിഐ പ്രവര്‍ത്തിച്ചത്. മലേഷ്യയില്‍നിന്ന് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് കൊണ്ടുവരാനുള്ള അവസരവും അര്‍ജന്റീനയില്‍ അറസ്റ്റുചെയ്യപ്പെട്ട ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള അവസരവും സിബിഐ തന്നെ പാഴാക്കി. "പിടികിട്ടാപ്പുള്ളി" എന്ന ചീത്തപ്പേര് മാറ്റി ക്വട്ട്റോച്ചിയെ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയുംചെയ്തു. 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി കേസ് തന്നെ അടച്ചുപൂട്ടി. കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗിക്കെതിരെയുണ്ടായിരുന്ന, "എംഎല്‍എമാരെ വിലയ്ക്കുവാങ്ങി" എന്ന കേസും സിബിഐ സമര്‍ഥമായി ഇല്ലാതാക്കി. ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ നേതാവ് മായാവതിക്കെതിരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് സിബിഐ കേസ് ചുമത്തുകയും തരാതരംപോലെ ദുര്‍ബലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. മായാവതി പ്രതിയായ താജ് ഇടനാഴി കേസ് 2007ല്‍ ബിഎസ്പിയുടെ പിന്തുണ നേടാനായി ദുര്‍ബലമാക്കി. 2008ല്‍ മായാവതി യുപിഎയെ ശക്തമായി എതിര്‍ത്തപ്പോള്‍ കേസ് ശക്തിപ്പെടുത്തി. 2010 ഏപ്രിലില്‍ മായാവതിയുടെ പിന്തുണ നേടുന്നതിനുവേണ്ടി കേസ് ദുര്‍ബലമാക്കാന്‍ സിബിഐതന്നെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുലായംസിങ് യാദവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദുര്‍ബലമാക്കുകയും ശക്തമാക്കുകയും ചെയ്തു. അതിനായി മാറിമാറി സത്യവാങ്മൂലങ്ങള്‍ നല്‍കി. ഇതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയുംചെയ്തു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എസ്എന്‍സി ലാവ്ലിന്‍ കേസിലും രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി സിബിഐ കരുക്കള്‍ നീക്കി. 

2013 ഏപ്രിൽ 30, ചൊവ്വാഴ്ച

സര്‍ക്കാര്‍ കാണിച്ചത് വിശ്വാസവഞ്ചന: സുപ്രീംകോടതി



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരസ്യ ഇടപെടലിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് മോചിപ്പിച്ച് അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സിബിഐയുടെ സ്വതന്ത്ര സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ടെന്ന് തുറന്നടിച്ചു. കല്‍ക്കരി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിഐ പങ്കുവച്ചത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സര്‍ക്കാരുമായി പങ്കുവച്ചെന്ന വസ്തുത കോടതിയില്‍നിന്ന് മറച്ചുവച്ചത് സാധാരണ സംഭവമായി കാണാനാകില്ല. ഇത് രാജ്യത്തിന്റെ അടിത്തറയെത്തന്നെ ഉലയ്ക്കുന്ന ഗുരുതരമായ വിശ്വാസവഞ്ചനയാണ്. സിബിഐ ഡയറക്ടര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അസ്വസ്ഥതയുണര്‍ത്തുന്ന പലതുമുണ്ട്. സര്‍ക്കാരുമായി ഏജന്‍സി വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടി വരുന്ന സാഹചര്യം മൊത്തം പ്രക്രിയയെ ഉലയ്ക്കുന്നതാണ്. തങ്ങളുടെ അന്വേഷണം എങ്ങനെ വേണമെന്നതില്‍ സിബിഐ രാഷ്ട്രീയ യജമാനന്മാരില്‍നിന്ന് നിര്‍ദേശം സ്വീകരിക്കേണ്ടതില്ല. രാഷ്ട്രീയ ഇടപെടലില്‍നിന്ന് സിബിഐയെ മോചിപ്പിക്കുക യാകും തങ്ങളുടെ ആദ്യ നടപടി. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്കും പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍ക്കും എന്ത് അധികാരമാണുള്ളത്- കോടതി ആരാഞ്ഞു. നിയമ മന്ത്രിയും ജോയിന്റ് സെക്രട്ടറിമാരുമല്ലാതെ ആരൊക്കെ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്ന് അടുത്ത തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടു. കല്‍ക്കരി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു. മെയ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. പ്രധാനമായി മൂന്ന് കാര്യങ്ങള്‍ അറിയിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടത്്. റിപ്പോര്‍ട്ട് ആരൊക്കെ കണ്ടു, സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ, വരുത്തിയെങ്കില്‍ ആരുടെ സമ്മര്‍ദപ്രകാരം എന്നിവയാണവ. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് അധികാരമുണ്ടോ, സിബിഐയില്‍ കോടതിക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതല്ലേ ഇപ്പോഴത്തെ സംഭവങ്ങള്‍, സര്‍ക്കാരുമായി റിപ്പോര്‍ട്ട് പങ്കുവച്ചെന്ന് എന്തുകൊണ്ട് സിബിഐ ആദ്യം അറിയിച്ചില്ല, റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് എന്തുകൊണ്ട് എന്നീ കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സിബിഐ ഉദ്യോഗസ്ഥന്‍ രവികാന്തിനെ ഐബിയിലേക്ക് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ലോധയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് കേട്ടത്. തന്നെ വിഷയത്തില്‍ ബലിയാടാക്കുകയായിരുന്നെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ അവകാശപ്പെട്ടു. കോടതി വിമര്‍ശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് റാവല്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് അയച്ച കത്തിലാണ് പരാമര്‍ശം. സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇടപെടലിന് ശ്രമിച്ചത് വഹന്‍വതിയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്.

കോടതി വിമര്‍ശം: പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി

 കല്‍ക്കരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സുപ്രീംകോടതിയുടെ നിശിതവിമര്‍ശത്തെകുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിന്നാലെ നിയമ മന്ത്രി അശ്വനികുമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രഹരമാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സിബിഐ ഒരു സ്വതന്ത്ര ഏജന്‍സി അല്ലെന്ന് വ്യക്തമായി. സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തുകയും സിബിഐയെ നിര്‍ദിഷ്ട ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരികയും വേണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചിരുന്നു. അതേസമയം താന്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പ്രതികരിച്ചു. സിബിഐ സ്വതന്ത്ര അന്വേഷണ നിലപാട് വീണ്ടെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ബലിയാടാക്കിയെന്ന് ഹരിന്‍ റാവല്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയതിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചതിനുപിന്നാലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ രാജിവച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹരീന്‍ റാവല്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് കത്ത് നല്‍കിയിരുന്നു. വഹന്‍വതിയും ഉടന്‍ രാജിവച്ചേക്കുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സിബിഐക്കുവേണ്ടി ഹാജരായ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നാണ് കത്തില്‍ ഹരിന്‍ റാവല്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ വഹന്‍വതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. രണ്ട് നിലപാടുകളും ഒത്തുപോകുന്നതിനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയില്ലെന്ന് കോടതിയോട് പറയേണ്ടിവന്നത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമായിരുന്നു. മാര്‍ച്ച് ആറിന്് നിയമ മന്ത്രി അശ്വനികുമാര്‍ കരട് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. അതിനായി വിളിച്ച യോഗത്തില്‍ തനിക്ക് പുറമെ വഹന്‍വതിയും പങ്കെടുത്തു. സുപ്രീംകോടതിയിലായിരുന്ന തന്നോട് കരട് റിപ്പോര്‍ട്ടുമായി നിയമ മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതും വഹന്‍വതിയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് യോഗത്തില്‍ നിയമ മന്ത്രി ആവശ്യപ്പെട്ടു. വഹന്‍വതിയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതില്‍ ചിലത് അംഗീകരിച്ചാണ് മാര്‍ച്ച് 12ന് സുപ്രീംകോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, സംഭവിച്ചതിന് വിരുദ്ധ നിലപാടാണ് വഹന്‍വതി കോടതിയില്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് വഹന്‍വതി പറഞ്ഞു. ഇത് തന്നെ അസ്വസ്ഥനാക്കുകയും അതേ നിലപാട് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. വഹന്‍വതിയുടെ പെരുമാറ്റം തന്നെ പലപ്പോഴും വേദനിപ്പിച്ചിരുന്നതായി കത്തില്‍ ഹരിന്‍ റാവല്‍ വിശദീകരിച്ചു. സുപ്രധാന കേസുകള്‍ കൈകാര്യംചെയ്യുമ്പോള്‍ രോഷത്തോടെയായിരുന്നു വഹന്‍വതിയുടെ പെരുമാറ്റം. വഹന്‍വതിയുടെ ചാഞ്ചാട്ടസ്വഭാവം കാരണം താന്‍ സമ്മര്‍ദത്തില്‍പ്പെട്ടതായും റാവല്‍ പറഞ്ഞു. കത്തിന്റെ കോപ്പി നിയമ മന്ത്രിക്കും അയച്ചിരുന്നു.

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും വി ബി ചെറിയാന്‍




ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.

ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്. റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം  പറയുന്നത്

ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു  മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.

വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും. യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്. യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു.

കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.
വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം. യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.

വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി. യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.

വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല. യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ അടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.

വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി. യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു. ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്. വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.

സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.

2012 ജൂലൈ 17, ചൊവ്വാഴ്ച

കര്‍ഷകനു പട്ടിണി മരണം ! ഐഎംഎഫിന് 56000 കോടി




സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.

മെക്സിക്കോയിലെ ലോസ് കാബോസില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം ഇന്ത്യക്ക് പത്തു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര നാണയനിധിക്ക് പത്തു ബില്യണ്‍ ഇന്ത്യയുടെ സംഭാവനയായി നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇത്. പത്തു ബില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ 56,000 കോടി രൂപ! ഇന്ത്യക്ക് താങ്ങാവുന്ന തുകയാണോ ഇത്?

യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് ആരും എതിരല്ല. കരകയറ്റുന്നത് സ്വയം കരകയറിയിട്ടാകണം; സ്വയം മുങ്ങിത്താഴ്ന്നുകൊണ്ടാകരുത് എന്നുമാത്രം. ഐഎംഎഫിലേക്ക് ഇന്ത്യ അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയാല്‍ ആ നിമിഷം ഐഎംഎഫ് ഇന്ത്യയുടെ കഴുത്തിനുപിടിക്കും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യ ഐഎംഎഫിലേക്ക് നിരുപാധികമായ ദാനം നടത്തുന്നത്! സായിപ്പന്മാരുടെ നിരയില്‍ ചെന്നുനിന്ന വേളയില്‍ കോട്ടും സ്യൂട്ടുമിട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ദാനധര്‍മിഷ്ഠന്‍ എന്ന ഖ്യാതി കിട്ടിയാല്‍ കൊള്ളാമെന്നുതോന്നി. സമ്പന്ന രാഷ്ട്രങ്ങള്‍ കാട്ടാത്ത ദാനധര്‍മാദികള്‍ ഇന്ത്യക്കുവേണ്ടിയെന്നോണം മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. എത്ര കരുണാമയനായ പ്രധാനമന്ത്രി എന്ന് ഐഎംഎഫ് തലവന്മാര്‍ മന്‍മോഹന്‍സിങ്ങിനെ ശ്ലാഘിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെയും അതിദരിദ്രന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെടുക്കുന്ന പണമാണ് ഡോളറാക്കി ഐഎംഎഫിനു മുമ്പില്‍ അന്താരാഷ്ട്രവേദിയില്‍വച്ച് മന്‍മോഹന്‍സിങ് വാരിവിതറിയത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു; കടക്കെണിയില്‍പ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പൊള്ളുന്ന ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് മറയിടാന്‍ മന്‍മോഹന്‍സിങ് കണ്ട മാര്‍ഗംകൊള്ളാം.

ലോകത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം കൈയടക്കിവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ നിശബ്ദരായിരിക്കുന്ന വേളയിലാണ് ഈ ദരിദ്രരാജ്യത്തുനിന്ന് ചെന്ന് 56,000 കോടിയുടെ സഹായപ്രഖ്യാപനം നടത്തി മന്‍മോഹന്‍സിങ് കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ആ കൈയടിയില്‍ അമര്‍ന്നുതാഴുന്നതല്ല ഇന്ത്യയില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂട്ടനിലവിളി. ഇപ്പോള്‍ ഐഎംഎഫിന് നല്‍കുന്ന ഭീമമായ തുകയുടെ പകുതി മതിയായിരുന്നു ഇന്ത്യയിലെ വെട്ടിക്കുറച്ച പ്രധാന സബ്സിഡികളാകെ പുനഃസ്ഥാപിക്കാന്‍. കഴിഞ്ഞ പൊതുബജറ്റിലൂടെ പെട്രോളിയംരംഗത്ത് 24,901 കോടി രൂപയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. രാസവളരംഗത്ത് 6225 കോടിയുടെയും ഭക്ഷ്യധാന്യരംഗത്ത് 2177 കോടിയുടെയും സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ 56,000 കോടി രൂപയാണല്ലോ യൂറോമേഖലയെ രക്ഷിക്കാന്‍ ദാനംചെയ്യുന്നത്. 28,929 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഈ സബ്സിഡികളെല്ലാം പൂര്‍ണമായും പുനഃസ്ഥാപിക്കാമായിരുന്നു. രാസവളത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും ഒക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്താമായിരുന്നു; പട്ടിണി നിയന്ത്രിക്കാമായിരുന്നു; കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാമായിരുന്നു. പക്ഷേ, ഐഎംഎഫിന് ദാനംചെയ്യാനല്ലാതെ മന്‍മോഹന്‍സിങ്ങിന്റെ കൈവശം പണമില്ല ഇക്കാര്യങ്ങള്‍ക്കൊന്നും! ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതസാഹചര്യമറിഞ്ഞ് വളര്‍ന്നുവന്നയാളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വ്യക്തിപരമായി ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞുകൂടാ. ജനജീവിത ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ഇത് വ്യക്തിപരമായി അദ്ദേഹത്തിന്റെ നില. ഇനി രാഷ്ട്രീയം നോക്കിയാലോ? കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ആ രാഷ്ട്രീയം സാധാരണക്കാരെയും പാവപ്പെട്ടവരെയുംകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള ഒന്നല്ല. ഇത് രണ്ടുംചേര്‍ന്നാല്‍ എന്താപത്താണുണ്ടാവുക എന്നത് ആവര്‍ത്തിച്ച് തെളിയുകയാണിവിടെ.

യൂറോമേഖലയ്ക്ക് എന്നുപറഞ്ഞ് ഐഎംഎഫിനെ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ് കോര്‍പറേറ്റ് മേഖലയെയും അതേപോലെ കൊഴുപ്പിക്കുന്നുണ്ട്. പെട്രോളിയം, രാസവളം, ഭക്ഷ്യധാന്യം എന്നീ ഇനങ്ങളില്‍ മാത്രമായി 28,929 കോടിയുടെ സബ്സിഡി ഒറ്റവര്‍ഷംകൊണ്ട് വെട്ടിക്കുറച്ച ഇതേ മന്‍മോഹന്‍സിങ് ഭരണമാണ് ഒറ്റവര്‍ഷംകൊണ്ടുതന്നെ കോര്‍പറേറ്റ് മേഖലയ്ക്കുള്ള സബ്സിഡി 69,727 കോടി രൂപ കണ്ട് ഉയര്‍ത്തിക്കൊടുത്തത്. കര്‍ഷകനില്ലാത്ത സബ്സിഡി കോര്‍പറേറ്റ് വമ്പന്മാര്‍ക്ക്! ഉപഭോക്താക്കളുടെമേല്‍ വന്നുവീഴുന്ന പരോക്ഷനികുതിയില്‍ ഒറ്റ ബജറ്റിലൂടെ 45,940 കോടി രൂപയുടെ വര്‍ധന വരുത്തിയ സര്‍ക്കാരാണിത്. പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനമായിരുന്നത് 8.25 ശതമാനമാക്കിച്ചുരുക്കി ജീവനക്കാരുടെ വിയര്‍പ്പുകാശുപോലും കൊള്ളയടിക്കുന്ന സര്‍ക്കാര്‍. അങ്ങനെ ജനങ്ങള്‍ക്ക് ദുസ്സഹഭാരങ്ങളല്ലാതെ തരിമ്പും ഇളവുനല്‍കാത്ത ഭരണമാണിത്. കോര്‍പറേറ്റുകള്‍ക്കുള്ള സബ്സിഡി 69,727 കോടികണ്ട് വര്‍ധിപ്പിച്ചു. അവരില്‍നിന്നുകിട്ടേണ്ട 5,29,432 കോടി രൂപ ഒറ്റയടിക്ക് എഴുതിത്തള്ളിയും ഈ ഭരണം അതിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ഇപ്പോഴിതാ പാവപ്പെട്ട ഇന്ത്യക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന സത്തില്‍നിന്ന് 56,000 കോടിയെടുത്ത് ഐഎംഎഫിന് ദാനംചെയ്ത് അന്താരാഷ്ട്രവേദിയില്‍ പ്രധാനമന്ത്രി തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാന്‍ നോക്കുകകൂടി ചെയ്യുന്നു. തിരിച്ചറിയപ്പെടേണ്ടതാണ് യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളും പക്ഷപാതിത്വങ്ങളും.

മഹിളാ കോണ്‍ഗ്രസും മടുത്തു !



കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഞെട്ടിക്കുന്നത് എന്നേ വിശേഷിപ്പിക്കാനാകൂ. യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃപരിശീലന ക്യാമ്പിന്റെ രാഷ്ട്രീയപ്രമേയം പറയുന്നത്. "ഈ ഭരണത്തില്‍ ജാതി- മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്നാണ്, സ്വന്തം രാഷ്ട്രീയനേതൃത്വത്തിനുനേരെ കൈചൂണ്ടി മഹിളാ കോണ്‍ഗ്രസ് പറയുന്നത്. അവര്‍ തുടരുന്നു: ""സ്ത്രീകളെ പച്ച ബ്ലൗസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്‍" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്- ഭൂമിദാനവും യാദൃച്ഛിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം."" സംഘപരിവാറിന്റെ വാക്കുകളല്ല ഇതെന്നോര്‍ക്കണം.

"അഞ്ചുവര്‍ഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് തന്നെ നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെയായാല്‍ മറ്റൊരു പാകിസ്ഥാനായി മലപ്പുറം മാറുമെന്നതില്‍ സംശയമില്ല. നിഷ്കളങ്കരായ സ്ത്രീകളെയാണ് പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുന്നത്. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും" എന്നുപോലും പറയാന്‍ അറച്ചുനില്‍ക്കുന്നില്ല മഹിളാ കോണ്‍ഗ്രസ്. രണ്ടു പ്രശ്നങ്ങളാണ് ഇതില്‍ വായിച്ചെടുക്കാവുന്നത്. ഒന്നാമത്തേത്, കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷസ്വഭാവത്തോട് പരിപൂര്‍ണമായി അകന്നുപോകുകയാണെന്നും ആ പാര്‍ടിക്കകത്ത് പച്ചയായ വര്‍ഗീയത പറയാനും പ്രവര്‍ത്തിക്കാനും വിലക്കുകള്‍ ഇല്ലാതായിരിക്കുന്നുവെന്നും. രണ്ടാമത്തെ സംഗതി, യുഡിഎഫ് ഭരണം കേരളത്തെ ഒരിക്കലുമില്ലാത്തവിധം അപകടകരമായി വര്‍ഗീയവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ്. പ്രമേയരൂപത്തില്‍ പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത വിധമാണ് മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനകത്തുതന്നെ ഈ ചിന്ത രൂപപ്പെട്ടതെങ്കില്‍, സമൂഹത്തില്‍ അതുണ്ടാക്കിയേക്കാവുന്ന ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ അര്‍ഥത്തിലും വര്‍ഗീയത പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെയും മന്ത്രിസഭാതീരുമാനത്തെയും മുഖവിലയ്ക്കെടുക്കാതെയാണ്, ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പരിപാടിയില്‍പ്പെട്ട മലബാറിലെ 35 വിദ്യാലയങ്ങള്‍ എയ്ഡഡ് സ്കൂളുകളാക്കുമെന്ന വാശിയില്‍ വിദ്യാഭ്യാസവകുപ്പ് ഉറച്ചുനിന്നത്. കലിക്കറ്റ് സര്‍വകലാശാലയുടെ 40 ഏക്കര്‍ സ്ഥലം ലീഗ് വിലാസം ട്രസ്റ്റുകളെ ഏല്‍പ്പിക്കാനുള്ള തീരുമാനം, അതേ സര്‍വകലാശാലയില്‍ത്തന്നെ 38 സ്വാശ്രയ കോളേജ് ആരംഭിക്കുന്നതില്‍ 28 എണ്ണവും ലീഗ് പ്രമാണിമാര്‍ക്ക് തീറെഴുതിക്കൊടുക്കല്‍, പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ പിതാവിന്റെപേരിലുള്ള ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍ 15 കോടിയോളം രൂപ സംഭാവന നല്‍കണമെന്ന ഉത്തരവ്, മലപ്പുറത്തെ മുസ്ലിംലീഗ് എംഎല്‍എയുടെ കൊലവിളിപ്രസംഗക്കേസ് ഏകപക്ഷീയമായി അവസാനിപ്പിച്ചത്, ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എംഎല്‍എയെ പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത്- ഇങ്ങനെ യുഡിഎഫിലെ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് അനേകമനേകം അത്യാചാരങ്ങളാണ് നടത്തിയെടുക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്തുവന്നത് ജാതി- മത ശക്തികള്‍ കൂട്ടത്തോടെയാണ്. ഇന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നതും വിവിധ ജാതി- മത- സങ്കുചിത ശക്തികളില്‍നിന്ന് ഇരന്നുവാങ്ങിയ സഹായത്തിന്റെ ബലത്തിലാണ്. അങ്ങനെ സഹായം നല്‍കിയ ഓരോ ശക്തിക്കും നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. അവ നടപ്പാക്കുമ്പോള്‍ ഇതരകക്ഷികള്‍ക്ക് അതൃപ്തിയുണ്ടാകും; ഭിന്നതയും വൈരുധ്യവും വളരും. ഇതിന്റെയെല്ലാം ആത്യന്തികഫലം കേരളീയസമൂഹത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറതന്നെ ഇളക്കുംവിധം വര്‍ഗീയ-വിഭാഗീയചിന്ത വളരും എന്നതാണ്. അത്തരമൊരു സൂചനയാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ വായിച്ചെടുക്കാവുന്നത്. നിയമസഭയിലെ 20 സീറ്റ് ഭരണത്തെ സ്വന്തംവഴിക്ക് നയിക്കാനുള്ള ഈടുവയ്പായി മുസ്ലിംലീഗ് കാണുമ്പോള്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒട്ടും വിട്ടുകൊടുക്കാതെ സ്വന്തം നിലയ്ക്ക് ഭരണം നയിക്കുന്നു. ഞാനാണ് മുഖ്യമന്ത്രി എന്ന് ഇവരെ ഓര്‍മിപ്പിക്കേണ്ട ഗതികേട് ഉമ്മന്‍ചാണ്ടിക്ക് വരുന്നു. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ഭരണത്തെ ദുരുപയോഗം ചെയ്യുന്നതില്‍ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പിന്തുണയും സഹായവും ഉറപ്പാക്കിയും വിവാദങ്ങള്‍ കത്തിച്ചും പൊലീസിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷത്തിനുനേരെ കടന്നാക്രമണം അഴിച്ചുവിട്ടും യുഡിഎഫിന്റെ നാറുന്ന കഥകളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണമെന്നാല്‍ കൊള്ളയടി മാത്രമായിരിക്കുന്നു. "മിക്കപ്പോഴും ശുഷ്കമായ അജന്‍ഡയാണ് മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകുന്നതെന്നും പുതിയ പദ്ധതിയൊന്നും വരുന്നില്ലെന്നു"മുള്ള മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ ഈ അവസ്ഥ തെളിഞ്ഞുകാണാം.

ഏതെങ്കിലുമൊരു കക്ഷിയെ മാത്രം കുറ്റപ്പെടുത്തി മറ്റുള്ളവര്‍ക്ക് കൈകഴുകാനാകില്ല. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയും തെറ്റായ നയങ്ങളും തന്നെയാണ് പ്രശ്നം. അത് വര്‍ഗീയതയാണ്; അതിന്റെ അപകടമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് അക്കാര്യം ഭാഗികമായെങ്കിലും തുറന്നുപറഞ്ഞിരിക്കുന്നു. സ്വന്തം പാളയത്തുനിന്നുതന്നെയുള്ള ഈ കുറ്റപ്പെടുത്തലിനെ കോണ്‍ഗ്രസ് മുഖവിലയ്ക്കെടുത്തില്ലെങ്കില്‍, വര്‍ഗീയതകളോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ കേരളം കൂടുതല്‍ അപകടങ്ങളിലേക്കാണ് പതിക്കുക. അധികാരം ലഭിക്കാനുള്ള വഴി വര്‍ഗീയപ്രീണനമാണെന്ന ബോധം കോണ്‍ഗ്രസ് ഉപേക്ഷിക്കാത്തിടത്തോളം കേരളത്തിന്റെ തലയ്ക്കുമുകളില്‍ ഈ വാള്‍ തൂങ്ങിക്കിടക്കും. മതനിരപേക്ഷത സംരക്ഷിക്കാനും മതസ്പര്‍ധ വളരാതിരിക്കാനും വര്‍ഗീയതയെ പിടിച്ചുതളയ്ക്കാനും ആദ്യം കോണ്‍ഗ്രസിനെയാണ് നിലയ്ക്കുനിര്‍ത്തേണ്ടത് എന്നാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തിന്റെ യഥാര്‍ഥ സന്ദേശം.

2012 മേയ് 24, വ്യാഴാഴ്‌ച

If Exoneration in Adjudication Proceeding on Merits, Criminal Prosecution on Same Set of Facts Can Not be Allowed to Continue




Recently, a three judge bench of hon’ble Supreme Court in Radheshyam Kejriwal  Vs State of West Bengal & Anr. {(2011) 3 SCC 581; Decided on 18.02.2011} held as follows (per majority) (SCC para 37, 38 and 39).

“19……………. There may appear to be some conflict between the views in the case of Standard Chartered Bank and others vs. Directorate of Enforcement and others (2006) 4 SCC 278 andAssistant Collector of Customs, Bombay and another vs. L.R. Melwani and another AIR 1970 SC 962, holding that adjudication proceeding and criminal proceeding are two independent proceedings and both can go on simultaneously and finding in the adjudication proceeding is not binding on the criminal proceeding and the judgments of this Court in the case of Uttam Chand and others vs. Income Tax Officer, Central Circle, Amritsar (1982) 2 SCC 543, G.L. Didwania and Another vs. Income Tax Officer and Another 1995 Supp (2) SCC 724,and K.C. Builders and Another vs. Assistant Commissioner of Income Tax(2004) 2 SCC 731, wherein this Court had taken a view that when there is categorical finding in the adjudication proceeding exonerating the person which is binding and conclusive, the prosecution cannot be allowed to stand. Judgments of this Court are not to be read as statute and when viewed from that angle there does not seem any conflict between the two sets of decisions. It will not make any difference on principle that latter judgments pertain to cases under the Income Tax Act. The ratio which can be culled out from these decisions can broadly be stated as follows:-

(i) Adjudication proceeding and criminal prosecution can be launched simultaneously;

(ii) Decision in adjudication proceeding is not necessary before initiating criminal prosecution;

(iii) Adjudication proceeding and criminal proceeding are independent in nature to each other;

(iv) The finding against the person facing prosecution in the adjudication proceeding is not binding on the proceeding for criminal prosecution;

(v) Adjudication proceeding by the Enforcement Directorate is not prosecution by a competent court of law to attract the provisions of Article 20 (2) of the Constitution or Section 300 of the Code of Criminal Procedure;

(vi) The finding in the adjudication proceeding in favour of the person facing trial for identical violation will depend upon the nature of finding. If the exoneration in adjudication proceeding is on technical ground and not on merit, prosecution may continue; and

(vii) In case of exoneration, however, on merits where allegation is found to be not sustainable at all and person held innocent, criminal prosecution on the same set of facts and circumstances can not be allowed to continue underlying principle being the higher standard of proof in criminal cases.

In our opinion, therefore, the yardstick would be to judge as to whether allegation in the adjudication proceeding as well as proceeding for prosecution is identical and the exoneration of the person concerned in the adjudication proceeding is on merits. In case it is found on merit that there is no contravention of the provisions of the Act in the adjudication proceeding, the trial of the person concerned shall be an abuse of the process of the court.”